Kerala Weather Update | ജനുവരിയിലും ചുട്ടുപൊള്ളുന്ന ചൂട്; താപനില 36 ഡിഗ്രി സെൽഷ്യസിലേക്ക്

Last Updated:

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്തു ഇന്നലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് തിരുവനന്തപുരത്താണ്

തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ താപനില ഉയരുന്നു. കഴിഞ്ഞ ദിവസത്തെ റിപ്പോർട്ട് അനുസരിച്ച് പകല്‍താപനില 36 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തി. വരുന്ന രണ്ടാഴ്ച കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുലാവര്‍ഷം നാളെയോടെ തെക്കേഇന്ത്യയില്‍ നിന്ന് പൂര്‍ണമായി മാറുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്തു ഇന്നലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് തിരുവനന്തപുരത്താണ്. 36 ഡിഗ്രി സെൽഷ്യസായിരുന്നു തിരുവനന്തപുരത്ത് രേഖപ്പെടുത്തിയ താപനില. കണ്ണൂരിലും 36 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി.
കഴിഞ്ഞ 24 മണിക്കൂറില്‍ കോട്ടയത്തും ആലപ്പുഴയിലും 35 ഡിഗ്രി ആണ് താപനില. കൊച്ചിയിലും കോഴിക്കടും 34 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. എല്ലാ ജില്ലകളിലും പകല്‍ താപനില 30 ന് മുകളിലാണ്. ‌അതേസമയം രാത്രിയിലും പുലർച്ചെയും തണുപ്പ് അനുഭവപ്പെടുന്നുണ്ട്. രാത്രിതാപനില 21 മുതല്‍ 24 ഡിഗ്രി സെൽഷ്യസ് വരെയാണ്.
advertisement
ഈ വർഷം ജനുവരി പകുതിയോടെ തന്നെ സംസ്ഥാനത്ത് വേനലിന് തുടക്കമാകുന്ന സ്ഥിതിവിശേഷമാണുള്ളത്. ഈ മാസം അവസാനം വരെ ന്യൂനമർദമോ ചക്രവാതച്ചുഴിയോ ഉണ്ടാകാനുള്ള സാധ്യത കുറയാതിനാൽ ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Weather Update | ജനുവരിയിലും ചുട്ടുപൊള്ളുന്ന ചൂട്; താപനില 36 ഡിഗ്രി സെൽഷ്യസിലേക്ക്
Next Article
advertisement
ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
  • ശ്രേയസ് അയ്യർ സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ ഗുരുതരമായി പരിക്കേറ്റു.

  • നാരി കോൺട്രാക്ടർ 1962-ൽ വെസ്റ്റ് ഇൻഡീസിന്റെ ബൗൺസർ തലയോട്ടിക്ക് തട്ടി ഗുരുതരമായി പരിക്കേറ്റു.

  • ഇയാൻ ബോതം വടക്കൻ ഓസ്‌ട്രേലിയയിൽ മീൻപിടുത്ത യാത്രയ്ക്കിടെ മാരകമായ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

View All
advertisement