Seaplane Kerala|'സീപ്ലെയിൻ കൊല്ലത്തും നടപ്പാക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെടും'; കൊല്ലം സിപിഎം മേയർ

Last Updated:

മേയര്‍ പ്രസന്ന ഏണസ്റ്റ് ഉള്‍പ്പെടെയുളളവർ അന്ന് സീപ്ലെയിനിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തിരുന്നു

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും പറന്നുയർന്ന് കൊച്ചിയിൽ ലാൻഡ് ചെയ്ത സീപ്ലെയിനിനെ ചൊല്ലി കൊല്ലത്തും ചർച്ചകൾ സജീവം. പദ്ധതി കൊല്ലത്തും നടപ്പാക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെടുമെന്ന് കൊല്ലം സിപിഎം മേയർ പ്രസന്ന ഏണസ്റ്റ് വ്യക്തമാക്കി. 11 വർഷം മുമ്പ് സിഐടിയു. എഐടിയുസി പ്രതിഷേധത്തെ തുടർന്ന് കൊല്ലത്തിന് നഷ്ടപ്പെട്ട പദ്ധതിയാണ് സീപ്ലെയിൻ.
സമരം അന്ന് വലിയ വിജയമായിരുന്നുവെന്നും അതിനാലാണ് സർക്കാറിന് പദ്ധതി ഉപേക്ഷിക്കേണ്ടി വന്നതെന്നും സി.പി.എം.കൊല്ലം ഏരിയാ സെക്രട്ടറി എച്ച്. ബെയ്സില്‍ ലാല്‍ പറഞ്ഞു.മേയര്‍ പ്രസന്ന ഏണസ്റ്റ് ഉള്‍പ്പെടെയുളളവർ അന്ന് സീപ്ലെയിനിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തിരുന്നു.
2011ലെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് കേരളത്തിൽ ആദ്യമായി ജലവിമാന പദ്ധതി അവതരിപ്പിച്ചത്. യുഡിഎഫ് സർക്കാരിന്റെ കാലത്തു നടന്ന എമേർജിങ് കേരളയുടെ ഭാഗമായിരുന്നു പദ്ധതി. അഷ്ടമുടി,പുന്നമട, ബേക്കൽ എന്നീ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റൂട്ടായിരുന്നു അക്കാലത്ത് പദ്ധതി.
ALSO READ: സീപ്ലെയിൻ കേരളത്തിൽ: യുഡിഎഫ് സർക്കാരിന്റെ കാലത്ത് വന്നത് എങ്ങനെ? എൽഡിഎഫ് കാലത്ത് വന്നത് എങ്ങനെ?
ടൂറിസം വകുപ്പിന് കീഴിലുള്ള കേരള ടൂറിസം ഇൻഫ്രാസ്ട്രക്ക്ചർ ലിമിറ്റഡിന്( കെടിഐഎൽ) ആയിരുന്നു നടത്തിപ്പ് ചുമതല. 2013 ജൂൺ രണ്ടിന് അഷ്ടമുടിക്കായലിൽ നിന്നും പുന്നമടയിലേക്ക് പരീക്ഷണ പറക്കലും നിശ്ചയിച്ചു.
advertisement
ആറുപേർക്ക് സഞ്ചരിക്കാവുന്ന സെസ്‌ന 206 എന്ന വിമാനം നിശ്ചയിച്ച പ്രകാരം പറന്നുയർന്നു. എന്നാൽ ഇടതു സംഘടനകളുടെ നേതൃത്വത്തിലുള്ള കോർഡിനേഷൻ കമ്മിറ്റിയുടെ പ്രതിഷേധത്തെ തുടർന്ന് പുന്നമടക്കായലിൽ ഇറക്കാനാകാതെ വിമാനം അഷ്ടമുടിക്കായലിൽ തിരിച്ചിറക്കി. വാട്ടർ ഡ്രോമിനായി വേർതിരിച്ചിരുന്ന പ്രദേശത്ത് വലയെറിഞ്ഞാണ് ഇടതുസംഘടനകൾ സീപ്ലെയിന്റെ ലാൻഡിങ് അന്ന് തടഞ്ഞത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Seaplane Kerala|'സീപ്ലെയിൻ കൊല്ലത്തും നടപ്പാക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെടും'; കൊല്ലം സിപിഎം മേയർ
Next Article
advertisement
ശിക്ഷ റദ്ദാക്കണമെന്നാവശ്യം; അടിവസ്ത്രം തിരിമറിക്കേസിൽ ആന്റണി രാജു അപ്പീൽ സമർപ്പിച്ചു
ശിക്ഷ റദ്ദാക്കണമെന്നാവശ്യം; അടിവസ്ത്രം തിരിമറിക്കേസിൽ ആന്റണി രാജു അപ്പീൽ സമർപ്പിച്ചു
  • മയക്കുമരുന്ന് കേസിലെ അടിവസ്ത്രം തിരിമറിക്കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപ്പീൽ നൽകി

  • ആന്റണി രാജുവിന് 3 വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച കോടതി വിധി ചോദ്യം ചെയ്തു

  • അപ്പീൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച ഹർജി ശനിയാഴ്ച പരിഗണിക്കും

View All
advertisement