രണ്ടാം പിണറായി സർക്കാർ: ആദ്യ ടേമില്‍ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മന്ത്രിമാര്‍

Last Updated:

കേരള കോൺഗ്രസ് ബി നേതാവ് കെ ബി ഗണേഷ് കുമാറിനെയും കോൺഗ്രസ് എസിലെ രാമചന്ദ്രൻ കടന്നപ്പള്ളിയെയും രണ്ടാം ടേമിലാണ് പരിഗണിക്കുന്നത്.

തിരുവനന്തപുരം: ഒറ്റ അംഗങ്ങളുള്ള ഘടക കക്ഷികൾക്ക് രണ്ട് ടേമുകളായി മന്ത്രി സ്ഥാനം നൽകാൻ ധാരണയായതോടെ ആദ്യ ഘട്ടത്തിൽ ജനാധിപത്യ കേരള കോൺഗ്രസിന്റെ ആന്റണി രാജുവും ഐഎൻഎല്ലിന്റെ അഹമ്മദ് ദേവർ കോവിലും മന്ത്രിമാരാകും. തിരുവനന്തപുരത്ത് നിന്നാണ് ആന‍്റണി രാജു ജയിച്ചു കയറിയത്. കോഴിക്കോട് സൗത്തിൽ അട്ടിമറി വിജയവുമാണ് അഹമ്മദ് ദേവർകോവിലും മന്ത്രിയാകുന്നത്. കേരള കോൺഗ്രസ് ബി നേതാവ് കെ ബി ഗണേഷ് കുമാറിനെയും കോൺഗ്രസ് എസിലെ രാമചന്ദ്രൻ കടന്നപ്പള്ളിയെയും രണ്ടാം ടേമിലാണ് പരിഗണിക്കുന്നത്.
തിരുവനന്തപുരത്ത് നിന്ന് വി.എസ് ശിവകുമാറിനെ അട്ടിമറിച്ചാണ് ആന്റണി രാജു ജയിച്ചതും ഇപ്പോള്‍ മന്ത്രിസ്ഥാനത്തേക്ക് എത്തുന്നതും. പാർട്ടിയിൽ നിന്ന് പലരും യു ഡി എഫിലേക്ക് പോയപ്പോൾ ഇടതിനൊപ്പം ഉറച്ച് നിന്നതിന്റെ അംഗീകാരമാണ് ഇപ്പോൾ തനിക്ക് ലഭിച്ചതെന്ന് ആന്റണി രാജു പ്രതികരിച്ചു. തന്റെ മനസ്സ് എന്നും ഇടതിനൊപ്പമായിരുന്നുവെന്നും പാർട്ടിയെ പരിഗണിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. രണ്ടാം പിണറായി മന്ത്രിസഭയിൽ ആദ്യ ടേമിൽ മന്ത്രിപദം നിർബന്ധമില്ലെന്ന് ആന്റണി രാജു രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പിടിവാശിയില്ലെന്നും മുന്നണിക്കു വേണ്ടി വിട്ടുവീഴ്ചയ്ക്കു തയാറാണെന്നും ആന്റണി രാജു വ്യക്തമാക്കിയിരുന്നു.
advertisement
കോഴിക്കോട് സൗത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർഥി നൂർബിന റഷീദിനെ അട്ടിമറിച്ചാണ് ഐഎൻഎൽ പ്രതിനിധിയായ അഹമ്മദ് ദേവർകോവിൽ ജയിച്ച്‌ മന്ത്രിസ്ഥാനത്തേക്കെത്തുന്നത്. 25 വർഷത്തോളമായുള്ള ഐഎൻഎല്ലിന്റെ കാത്തിരിപ്പിന്റെ ഫലമാണ് ഈ മന്ത്രിസ്ഥാനം.
മന്ത്രിസഭയിൽ 21 പേർ; സത്യപ്രതിജ്ഞ 20ന്‌
പുതിയ മന്ത്രിസഭയിൽ 21 മന്ത്രിമാർ ഉണ്ടാകുമെന്നും മന്ത്രിമാരുടെ വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ പറഞ്ഞു. എല്ലാ ജനവിഭാഗങ്ങളുടേയും പിന്തുണയിലാണ്‌ എൽഡിഎഫ്‌ സർക്കാർ വീണ്ടും അധികാരത്തിൽ എത്തിയത്‌. അതിനാൽ എല്ലാ ജനവിഭാഗങ്ങളുടേയും പ്രാതിനിധ്യം ഉറപ്പിക്കുന്ന സർക്കാരാണ്‌ രൂപീകരിക്കുക.
advertisement
സിപിഎം ‐ 12 , സിപിഐ ‐ 4 , കേരള കോൺഗ്രസ്‌ എം‐ 1. ജനതാദൾ എസ്‌ ‐1, എൻസിപി‐ 1. എന്നിങ്ങനെയും രണ്ട്‌ സ്ഥാനങ്ങളിൽ ഘടകകക്ഷികൾ രണ്ടരവർഷം വീതം മന്ത്രിസ്ഥാനം പങ്കിടുകയുമാണ്‌ ചെയ്യുക. ജനാധിപത്യ കേരള കോൺഗ്രസും ഐഎൻഎലും ആദ്യ ഘട്ടത്തിലും തുടർന്ന്‌ കേരള കോൺഗ്രസ്‌ ബി, കോൺഗ്രസ്‌ എസ്‌ എന്നിങ്ങനെയും മന്ത്രിസ്ഥാനം പങ്കിടും.
സ്‌പീക്കർ സ്ഥാനം സിപിഎമ്മിനും ഡെപ്യൂട്ടി സ്‌പീക്കർ സിപിഐക്കുമാണ്‌. ചീഫ്‌ വിപ്പ്‌ കേരള കോൺഗ്രസ്‌ എമ്മിനാണ്‌.
advertisement
സത്യപ്രതിജ്ഞ വലിയ ആൾക്കൂട്ടം ഒഴിവാക്കി 20 ന്‌ സംഘടിപ്പിക്കും. ‌18 ന്‌ വൈകിട്ട്‌ പാർലമെൻറി പാർടിയോഗം ചേർന്ന്‌ പുതിയ എൽഡിഎഫ്‌ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കും. തുടർന്ന്‌ സത്യപ്രതിജ്ഞക്കുള്ള ഔദ്യോഗിക കാര്യങ്ങൾ ഗവർണറുമായി സംസാരിക്കുമെന്നും വിജയരാഘവൻ അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രണ്ടാം പിണറായി സർക്കാർ: ആദ്യ ടേമില്‍ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മന്ത്രിമാര്‍
Next Article
advertisement
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
  • തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ഫൈസലിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയിൽ.

  • ഫൈസലിനെ കുളത്തൂരിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിച്ചത്.

  • ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

View All
advertisement