നവകേരള സദസ്; കണ്ണൂർ ജില്ലയിൽ പ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കൂടുതൽ സുരക്ഷ
- Published by:Naseeba TC
- news18-malayalam
Last Updated:
ഇന്നലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം ഉണ്ടായ സാഹചര്യത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കൂടുതൽ സുരക്ഷ
കണ്ണൂർ: നവകേരള സദസ് കണ്ണൂർ ജില്ലയിൽ തുടരുന്നു. നായനാർ അക്കാദമിയിലെ പ്രഭാത യോഗത്തോടെയാണ് രണ്ടാം ദിന പര്യടനം തുടങ്ങുക. അഴീക്കോട് മണ്ഡലത്തിലാണ് ഇന്നത്തെ ആദ്യ സദസ്. ഉച്ചയ്ക്കുശേഷം കണ്ണൂർ, ധർമ്മടം, തലശ്ശേരി മണ്ഡലങ്ങളിലാണ് നവ കേരള സദസ്സുകൾ നടക്കുക.
കണ്ണൂർ ജില്ലയിലെ നാലു മണ്ഡലങ്ങളിൽ നിന്ന് ഇന്നലെ ലഭിച്ചത് 9805 നിവേദനങ്ങളാണ്. ഇന്നലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം ഉണ്ടായ സാഹചര്യത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കൂടുതൽ സുരക്ഷ ഒരുക്കിയിട്ടുണ്ട് . ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനത്തിൽ പ്രതിഷേധിച്ച് കണ്ണൂരിൽ ഇന്ന് യൂത്ത് കോൺഗ്രസ് മാർച്ച് നിശ്ചയിച്ചിട്ടുണ്ട്. രാവിലെ 10.30 ന് രാവിലെ 10.30നാണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം.
advertisement
ഇന്നലെ കല്യാശ്ശേരി മണ്ഡലത്തിൽ നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമാണ് കരിങ്കൊടി പ്രതിഷേധമുണ്ടായത്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിനുനേരെ പഴയങ്ങാടി കെ.എസ്.ഇ.ബി ഓഫിസ് പരിസരത്തുവെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു. ഇതിനു പിന്നാലെ സംഘർഷവുമുണ്ടായി. സുരക്ഷ ഉദ്യോഗസ്ഥരും ഡിവൈഎഫ്ഐ-സിപിഎം പ്രവർത്തകരും ചേർന്ന് ഇത് തടഞ്ഞതോടെ സംഘർഷമുണ്ടാകുകയായിരുന്നു.
സംഭവത്തിൽ ഏഴ് യൂത്ത് കോൺഗ്രസ്- കെ.എസ്.യു പ്രവർത്തകർക്ക് പരിക്കേറ്റു. ഇതിൽ തലയ്ക്കടിയേറ്റ് സാരമായി പരിക്കേറ്റ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് വെള്ളച്ചാൽ (30) തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
November 21, 2023 8:03 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നവകേരള സദസ്; കണ്ണൂർ ജില്ലയിൽ പ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കൂടുതൽ സുരക്ഷ