ഇന്റർഫേസ് /വാർത്ത /Kerala / ശബരിമല: ബോർഡിന് വേണ്ടി ശേഖർ നാഫഡെ ഹാജരാകും

ശബരിമല: ബോർഡിന് വേണ്ടി ശേഖർ നാഫഡെ ഹാജരാകും

  • Share this:

    ന്യൂഡൽഹി: ശബരിമല കേസ് സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെ ദേവസ്വം ബോർഡിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ശേഖർ നാഫഡെ ഹാജരാകും. ആര്യാമ സുന്ദരം പിന്മാറിയ സാഹചര്യത്തിലാണിത്. നാളെ കോടതി നിലപാട് ആരാഞ്ഞാൽ നാഫഡെ ബോര്ഡിന്റെ നിലപാട് അറിയിക്കും.

    ശബരിമല: കോടതിയലക്ഷ്യ ഹർജികൾക്ക് അനുമതിയില്ല

    ശബരിമല സ്ത്രീ പ്രവേശനത്തിൽ ദേവസ്വം ബോർഡ് നിലപാട് മാറ്റിയതിന് പിന്നാലെയാ മുതിർന്ന അഭിഭാഷകൻ ആര്യാമ സുന്ദരം പിന്മാറ്റം അറിയിച്ചത്. കേസിൽ എൻ.എസ്.എസിന് വേണ്ടി നേരത്തെ സുന്ദരം ഹാജരായിരുന്നു. സ്ത്രീ പ്രവേശനത്തെ എതിർക്കും എന്നായിരുന്നു സുന്ദരവുമായ പ്രഥമിക ചർച്ചകൾ നടത്തിയപ്പോൾ ബോർഡ് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് നിലപാട് മാറ്റി. നേരത്തെ എൻ.എസ്.എസിനുവേണ്ടി ഹാജരായി സ്ത്രീ പ്രവേശനത്തെ എതിർത്തതും ദേവസ്വം ബോർഡിന്റെ നിലപാട് മാറ്റവുമാണ് സുന്ദരത്തിന്റെ പിന്മാറ്റത്തിന്‌ കാരണം എന്നാണ് സൂചന. അതേസമയം, സ്ത്രീ പ്രവേശന വിധിക്ക് എതിരെ നൽകിയ റിട്ട് ഹർജികളിൽ ഒന്നിൽ ഹർജികാർക്ക് വേണ്ടി ആര്യാമ സുന്ദരം ഹാജർ ആയേക്കുമെന്നും സൂചനയുണ്ട്.

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    ആര്യാമ സുന്ദരം ഹാജരാകും; ദേവസ്വം ബോർഡിന് വേണ്ടിയല്ല, എതിരായി

    പുനഃപരിശോധന ഹർജികൾ തുറന്ന കോടതിയിലാണോ അതല്ല ചേംബറിലാണോ പരിഗണിക്കുക എന്നതു ഇന്നിറങ്ങുന്ന സപ്പ്ലിമെന്ററി ലിസ്റ്റിൽ കോടതി വ്യക്തമാക്കും. വധശിക്ഷ ഒഴിച്ചുള്ള പുനഃപരിശോധന ഹർജികൾ ചേംബറിൽ പരിഗണിക്കുന്നതാണ് സുപ്രീംകോടതിയിലെ കീഴ്വഴക്കം. ഹർജികൾ പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിൽ വിരമിച്ച ജസ്റ്റിസ് ദീപക് മിശ്രക്കു പകരം ആരെ ഉൾപ്പെടുത്തും എന്ന കാര്യത്തിലും ഇന്ന് വ്യക്തത വരും. .നാളെ മൂന്നു മണിക്കാണ് പുനഃപരിശോധന ഹർജികൾ കോടതി പരിഗണിക്കുക. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് രാവിലെ റിട്ട് ഹർജികൾ പരിഗണിക്കും.

    First published:

    Tags: Devaswom Board, Sabarimala temple, Shekar Naphade, ശബരിമല ക്ഷേത്രം, ശേഖർ നാഫഡെ