മുതിർന്ന കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ അന്തരിച്ചു

Last Updated:

സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കൊല്ലം പ്രസ് ക്ലബ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പാർലമെന്റിലേക്കും നിയമസഭയിലേക്കും മത്സരിച്ചിട്ടുണ്ട്

News18
News18
കൊല്ലം: കെപിസിസി രാഷ്ട്രീയകാര്യ സമിതി അം​ഗവും മുതിർ‌ന്ന കോൺഗ്രസ് നേതാവുമായ ഡോ. ശൂരനാട് രാജശേഖരൻ അന്തരിച്ചു. 75 വയസായിരുന്നു. രക്താർബുദ ബാധിതനായിരുന്നു. ഇന്നു പുലർച്ച് നാലരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാവിലെ 11 മണിയോടെ ഭൗതികശരീരം കൊല്ലം ചാത്തന്നൂരിലെ വസതിയിലെത്തിക്കും. വൈകിട്ട് 5ന് വീട്ടുവളപ്പിൽ സംസ്കാരം നടക്കും. കൊല്ലം ജില്ലാ മുൻ ഡിസിസി പ്രസിഡന്റും വീക്ഷണം മാനേജിംഗ് എഡിറ്ററുമായിരുന്നു.
കൊല്ലം ശാസ്താംകോട്ട ഡിബി കോളജിൽ കേരള വിദ്യാർത്ഥി യൂണിയൻ പ്രവർത്തകനായി തുടങ്ങിയ ശൂരനാട് രാജശേഖരൻ കെഎസ്‌യു സംസ്ഥാന ഭാരവാഹി, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി, കൊല്ലം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കൊല്ലം പ്രസ് ക്ലബ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പാർലമെന്റിലേക്കും നിയമസഭയിലേക്കും ഓരോ തവണ മത്സരിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുതിർന്ന കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ അന്തരിച്ചു
Next Article
advertisement
യൂറിക്ക് ആസിഡ് അളവ് ഉയര്‍ന്ന നിലയിലാണോ? വീട്ടില്‍ എളുപ്പത്തില്‍ പരീക്ഷിക്കാവുന്ന ചില സൂത്രവിദ്യകള്‍ പരിചയപ്പെടാം
യൂറിക്ക് ആസിഡ് അളവ് ഉയര്‍ന്ന നിലയിലാണോ? വീട്ടില്‍ എളുപ്പത്തില്‍ പരീക്ഷിക്കാവുന്ന ചില സൂത്രവിദ്യകള്‍ പരിചയപ്പെടാം
  • യൂറിക് ആസിഡ് കുറയ്ക്കാൻ പ്യൂരിനുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കണമെന്ന് ന്യൂട്രീഷനിസ്റ്റുകൾ പറയുന്നു.

  • വെള്ളം കൂടുതലുള്ള പച്ചക്കറികൾ, പഴങ്ങൾ, കൊഴുപ്പ് കുറഞ്ഞ പാലുത്പന്നങ്ങൾ യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കും.

  • ദിവസം എട്ട് മുതൽ പത്ത് ഗ്ലാസ് വരെ വെള്ളം കുടിക്കുകയും, ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യണം.

View All
advertisement