അമേരിക്കൻ പൗരത്വമുള്ള സീനിയർ ഫെലോ സ്റ്റാർട്ടപ് മിഷനിൽ നിന്ന് രാജിവച്ചു; രാജി പ്രതിപക്ഷ ആരോപണത്തിനു പിന്നാലെ

80000 രൂപ മാസ ശമ്പളത്തിൽ സ്റ്റാർട്ടപ് മിഷനിലെ പ്രോഡക്ട് മാർക്കറ്റിംഗ് വിഭാഗത്തിലായിരുന്നു നിയമനം.

News18 Malayalam | news18-malayalam
Updated: August 1, 2020, 10:29 AM IST
അമേരിക്കൻ പൗരത്വമുള്ള സീനിയർ ഫെലോ സ്റ്റാർട്ടപ് മിഷനിൽ നിന്ന് രാജിവച്ചു; രാജി പ്രതിപക്ഷ ആരോപണത്തിനു പിന്നാലെ
ലാബി ജോർജ്
  • Share this:
തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ കേരള സ്റ്റാര്‍ട്ടപ് മിഷനിലെ  സീനിയർ ഫെലോ രാജിവച്ചു. അമേരിക്കൻ പൗരത്വമുള്ള ലാബി ജോർജ് ആണ് രാജിവച്ചത്. വിദേശ പൗരത്വമുള്ള വനിതയെ സർക്കാർ തസ്തികയിൽ നിയമിച്ചത് ചട്ടലംഘനമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു. ഇവർക്കെതിരെ സി.പി.എം സൈബർ പോരാളികളും രംഗത്തെത്തിയിരുന്നു.

80000 രൂപ മാസ ശമ്പളത്തിൽ സ്റ്റാർട്ടപ് മിഷനിലെ പ്രോഡക്ട് മാർക്കറ്റിംഗ് വിഭാഗത്തിലായിരുന്നു നിയമനം. വിദേശ പൗരത്വമുള്ളവരെ  നിയമിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു. ഈ അനുമതി തേടിയിട്ടുണ്ടോയെന്നതിൽ വ്യക്തതയില്ല. സ്റ്റാർട്ടപ് മിഷൻ സിഇഒയുടെ വിശദീകരണം തേടിയെങ്കിലും ലഭിച്ചില്ല. ഈ തസ്തികയ്ക്ക് അപേക്ഷിച്ച മറ്റുളളവരേക്കാൾ എന്തു യോഗ്യതയാണ് ലാബ‌ി ജോർജിന് ഉണ്ടായിരുന്നതെന്ന ചോദ്യവും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചിരുന്നു.

TRENDING:Tik Tok ban | അമേരിക്ക ടിക് ടോക് നിരോധിക്കുമെന്ന് ഡൊണാൾഡ് ട്രംപ്[NEWS]പാർട്ടി വാട്സാപ്പ് ഗ്രൂപ്പിൽ നഗ്നചിത്രം: സി.പി.എം പയ്യന്നൂർ ഏരിയാ സെക്രട്ടറിയെ മാറ്റി[NEWS]'18 വയസുവരെ ഞാൻ SFI പ്രവർത്തകൻ; കോടിയേരിയുടെ ന്യായമനുസരിച്ച് CPM ജനറൽ സെക്രട്ടറിയാകാനുള്ള യോഗ്യത എനിക്കുണ്ട്': സദാനന്ദൻ മാസ്റ്റർ[NEWS]
സ്റ്റാർട്ടപ് മിഷനിൽ നിയമനം നേടുന്നതിന് മുൻപ് ഇവർ സമൂഹമാധ്യമങ്ങളിൽ മറ്റൊരു പേരിൽ സജീവമായിരുന്നെന്ന ആരോപണവുമുണ്ട്. അക്കലത്ത് സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായി വജയനുമെതിരെ അവർ രൂക്ഷ വിമർശനമാണ് ഉന്നയിച്ചിരുന്നതെന്നാണ് സൈബർ പോരാളികൾ ചൂണ്ടിക്കാട്ടുന്നത്.  ഈ സാഹചര്യത്തിലാണ് അവരും മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴിലെ നിയമനത്തിൽ എതിർപ്പുയർത്തിയത്.

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് യോഗ്യതയില്ലാതെ ഐ.ടി വകുപ്പിൽ നിയമനം നൽകിയതു സംബന്ധിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ലാബി ജോർജിന്റെ നിയമനവും ചർച്ചയായത്.
Published by: Aneesh Anirudhan
First published: August 1, 2020, 10:29 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading