മുതിർന്ന മാധ്യമ പ്രവർത്തകൻ വാസുദേവൻ അന്തിക്കാട് അന്തരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
ദേശാഭിമാനി കോഴിക്കോട്, കണ്ണൂർ, കൊച്ചി, കോട്ടയം യൂണിറ്റുകളിൽ ലേഖകനായും ന്യൂസ് എഡിറ്ററായും ജോലി ചെയ്‌തു.
തൃശൂർ: മുതിർന്ന മാധ്യമ പ്രവർത്തകനും ദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്ററുമായ വാസുദേവൻ അന്തിക്കാട് (73) അന്തരിച്ചു. രോഗബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ മുതൽ മുറ്റിച്ചൂരിലെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. സിപിഎം ചൂരക്കോട് തെക്ക് ബ്രാഞ്ച് അംഗമായിരുന്നു.
1980 ൽ ദേശാഭിമാനി പത്രാധിപസമിതിയംഗമായി കോഴിക്കോട് സർവീസിൽ പ്രവേശിച്ചു. 2009ൽ സീനിയർ ന്യൂസ് എഡിറ്ററായി തൃശൂരിൽ നിന്ന് വിരമിച്ചു. കോഴിക്കോട്, കണ്ണൂർ, കൊച്ചി, കോട്ടയം യൂണിറ്റുകളിൽ ലേഖകനായും ന്യൂസ് എഡിറ്ററായും ജോലി ചെയ്‌തു.
കെഎസ്‌വൈഎഫ് തൃശൂർ താലൂക്ക് സെക്രട്ടറി, സിപിഎം അന്തിക്കാട് ലോക്കൽ സെക്രട്ടറി, സിപിഎം ദേശാഭിമാനി ലോക്കൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. റിട്ട. അധ്യാപിക ഉഷാദേവിയാണ് ഭാര്യ. മക്കൾ: സന്ദീപ് (ഫ്‌ളോറിഡ), സോന(ദുബായ്). മരുമക്കൾ: ഇ എം രഞ്‌ജിനി (ഫ്‌ളോറിഡ), വിമൽ ബാലചന്ദ്രൻ (ദുബായ്). സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് അന്തിക്കാടിനടുത്ത് മുറ്റിച്ചൂരിലെ വീട്ടുവളപ്പിൽ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
December 13, 2024 10:09 AM IST