റവന്യൂ ഉദ്യോഗസ്ഥരുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയ സംഭവം; നിയമപോരാട്ടത്തിന് പ്രതിപക്ഷ സർവീസ് സംഘടനകൾ

Last Updated:

റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകുന്നതിനാണ് ആലോചന

news18 malayalam
news18 malayalam
തിരുവനന്തപുരം: റവന്യൂ അണ്ടർ സെക്രട്ടറി  ഒ ജി ശാലിനിയുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയതിനെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷ സർവീസ് സംഘടനകൾ. റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകുന്നതിനാണ് ആലോചന. ഇത് സംബന്ധിച്ച് നിയമവിദഗ്ധരുമായി  സംഘടനാ നേതാക്കൾ ചർച്ച നടത്തി. ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി. റവന്യൂ മന്ത്രിയെ നേരിട്ട് കണ്ട് ചർച്ച നടത്താനും ശ്രമിക്കുന്നുണ്ട്. സർക്കാരിൽ നിന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടു പോകും.
ഏപ്രിൽ മാസത്തിലാണ് റവന്യൂവകുപ്പിൽ അണ്ടർ സെക്രട്ടറി ആയ ഒ ജി ശാലിനിക്ക് മികച്ച പ്രവർത്തനത്തിന്  ഗുഡ് സർവീസ് എൻട്രി റവന്യൂ സെക്രട്ടറിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സർക്കാർ നൽകിയത്. എന്നാൽ പിന്നീട്  മരം മുറിയുടെ രേഖകൾ വിവരാവകാശ നിയമപ്രകാരം നൽകിയതിന്റെ പേരിൽ ബഹുമതി പത്രം റദ്ദാക്കുകയായിരുന്നു. ഉദ്യോഗസ്ഥയ്ക്ക് വിശ്വാസ്യത ഇല്ലെന്ന് ബോധ്യപ്പെട്ടന്നാണ് ഇതിന് കാരണമായി റവന്യൂ സെക്രട്ടറി എഴുതിയത്. ഉദ്യോഗസ്ഥയോട് വിശദീകരണം ചോദിക്കാതെ ആയിരുന്നു  റവന്യൂ സെക്രട്ടറിയുടെ നടപടി എന്നും സർവീസ് സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. നേരത്തെ നടത്തിയ മികച്ച പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ നൽകിയ ബഹുമതി പിന്നീടുണ്ടായ വിവാദത്തിന്റെ അടിസ്ഥാനത്തിൽ പിൻവലിക്കുന്നതിന്റെ സാംഗത്യവും സർവീസ് സംഘടനകൾ ചോദ്യം ചെയ്യുന്നു.
advertisement
'ഉദ്യോഗസ്ഥയ്ക്ക്  വിശ്വാസ്യത നഷ്ടപ്പെട്ടു എന്ന് തനിക്ക് ബോധ്യപ്പെട്ടന്നായിരുന്നു' ആദ്യം ഇറക്കിയ ഉത്തരവിൽ റവന്യൂ സെക്രട്ടറി ജയതിലക് കുറിച്ചത്. എന്നാൽ പിന്നീട് ഇത്  'സർക്കാരിന്  ഉദ്യോഗസ്ഥയിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു' എന്ന് തിരുത്തി. അച്ചടക്ക നടപടിക്കെതിരെ  സർവീസ് സംഘടനകൾ നിയമപോരാട്ടത്തിന് പോയാൽ  ഇത് തിരിച്ചടിയാകുമെന്ന് മുന്നിൽ കണ്ടായിരുന്നു ഉത്തരവ് തിരുത്തിയതെന്നാണ് സൂചന.
മുട്ടിൽ  മരംമുറിയുടെ രേഖകൾ നൽകിയതിന്റെ പേരിൽ പ്രതിപക്ഷ  സംഘടനാ പ്രവർത്തകരെ തിരഞ്ഞുപിടിച്ച് നടപടിയെടുക്കുന്നു എന്നാണ് ആരോപണം. റവന്യൂ വകുപ്പിൽ അഡീഷണൽ സെക്രട്ടറിയും സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റും ആയിരുന്ന ജെ ബൻസിയെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു. സെക്രട്ടേറിയറ്റ് ക്യാമ്പസിന് പുറത്ത് കാർഷിക കടാശ്വാസ കമ്മീഷനറേറ്റിലേക്ക് ആയിരുന്നു സ്ഥലംമാറ്റം. ഈ നടപടി പിൻവലിക്കണമെന്നും സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെടുന്നു. വിഷയം ഉന്നയിച്ച് പ്രതിപക്ഷ സർവീസ് സംഘടനകൾ സംസ്ഥാനവ്യാപകമായി സമരത്തിന് ഒരുങ്ങുകയാണ്. ഇന്നലെ ഇതിന്റെ ഭാഗമായി സെക്രെട്ടറിയറ്റ് ആക്ഷൻ കൗൺസിൽ പ്രതിഷേധ ധർണ്ണ നടത്തുകയും റവന്യൂ സെക്രട്ടറി എ ജയതിലകിന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു.
advertisement
മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്നതിനാൽ സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ പ്രതിഷേധ പരിപാടി നടത്തരുതെന്ന് ആവശ്യപ്പെട്ട് കണ്ടോൺമെൻറ് പോലീസ് കത്ത് നൽകിയിരുന്നു. ഇത് ലംഘിച്ചുകൊണ്ടാണ് സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. വിവരാവകാശ നിയമം അട്ടിമറിക്കാൻ സർക്കാർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയാണ്. രേഖകൾ നൽകിയതിന് റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതോടെ മറ്റ് ഉദ്യോഗസ്ഥരും നിയമം നടപ്പിലാക്കാൻ ഭയപ്പെടും. ഫലത്തിൽ കേന്ദ്രസർക്കാർ പാസാക്കിയ നിയമം അട്ടിമറിക്കപ്പെടുന്നതിന് തുല്യമാകും റവന്യൂ സെക്രട്ടറിയുടെ നടപടിയെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
റവന്യൂ ഉദ്യോഗസ്ഥരുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയ സംഭവം; നിയമപോരാട്ടത്തിന് പ്രതിപക്ഷ സർവീസ് സംഘടനകൾ
Next Article
advertisement
അജിത് വഡേക്കർ മുതൽ ശുഭ്മാൻ ഗിൽ വരെ; ഏകദിനങ്ങളിൽ ഇന്ത്യയെ നയിച്ച താരങ്ങൾ
അജിത് വഡേക്കർ മുതൽ ശുഭ്മാൻ ഗിൽ വരെ; ഏകദിനങ്ങളിൽ ഇന്ത്യയെ നയിച്ച താരങ്ങൾ
  • ശുഭ്മാൻ ഗിൽ ഇന്ത്യയുടെ 28-ാമത്തെ ഏകദിന ക്യാപ്റ്റനായി തിരഞ്ഞെടുത്തു.

  • ഒക്ടോബർ 19ന് പെർത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഗിൽ ക്യാപ്റ്റൻസിയിൽ അരങ്ങേറ്റം കുറിക്കും.

  • 1974 മുതൽ 2023 വരെ 28 താരങ്ങൾ ഇന്ത്യയുടെ ഏകദിന ക്യാപ്റ്റൻമാരായി.

View All
advertisement