ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; മനഃപൂർവമല്ലാത്ത നരഹത്യ ഒഴിവാക്കിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

Last Updated:

വിചാരണ കോടതി  ശ്രീറാമിന്റെ വിടുതൽ ഹർജി പരിഗണിച്ചപ്പോൾ സംഭവം നടന്ന ദിവസം അദ്ദേഹത്തെ ആദ്യം പരിശോധിച്ച ഡോക്ടറുടെ മൊഴിയെ ഗൗരവമായി പരിഗണിച്ചിരുന്നില്ല എന്ന് പ്രോസിക്യൂട്ടഷൻ ചൂണ്ടിക്കാട്ടി

കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. കേസിൽ മനഃപൂർവമല്ലാത്ത നരഹത്യ ഒഴിവാക്കിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാരിന്റെ ക്രിമിനൽ റിവിഷൻ പെറ്റീഷൻ പരിഗണിച്ച ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചിന്റേയാണ് നടപടി. ശ്രീറാം വെങ്കിട്ടരാമന് നോട്ടീസ് അയക്കും.
വിചാരണ കോടതി  ശ്രീറാമിന്റെ വിടുതൽ ഹർജി പരിഗണിച്ചപ്പോൾ സംഭവം നടന്ന ദിവസം അദ്ദേഹത്തെ ആദ്യം പരിശോധിച്ച ഡോക്ടറുടെ മൊഴിയെ ഗൗരവമായി പരിഗണിച്ചിരുന്നില്ല എന്ന് പ്രോസിക്യൂട്ടഷൻ ചൂണ്ടിക്കാട്ടി. ആശുപത്രി ജീവനക്കാരുടെ മൊഴിയും ശ്രീറാം മദ്യപിച്ചിരുന്നു എന്ന് ചൂണ്ടിക്കാട്ടുന്ന പശ്ചാത്തലത്തിൽ വകുപ്പ് 304 നിലനിൽക്കും എന്ന്
പ്രോസിക്യൂട്ടർ കോടതിയിൽ ചൂണ്ടിക്കാട്ടി.
പ്രതിയായ ശ്രീറാം ഒരു ഡോക്ടറായിട്ടു കൂടി തെളിവുകൾ നശിപ്പിക്കുവാനായി പരിശ്രമിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയില്‍ ചൂണ്ടിക്കാട്ടി. അപകടത്തിന് ശേഷം സർക്കാർ ഡോക്ടർ നിർദേശിച്ച ആശുപത്രിയിലേക്കല്ല ശ്രീറാം പോയത്. വിടുതൽ ഹർജിയിൽ ഐ പി സി വകുപ്പ് 304 ഒഴിവാക്കിയത് തെറ്റാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഒക്ടോബർ 19ാം തീയതിയിലെ തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവ് ആണ് സ്റ്റേ ചെയ്തത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; മനഃപൂർവമല്ലാത്ത നരഹത്യ ഒഴിവാക്കിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement