കൊല്ലം ജില്ലയിൽ ഏഴ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

Last Updated:
കൊല്ലം: കൊല്ലം ജില്ലയില്‍ ഇതുവരെ തുറന്നത് ഏഴ് ദുരിതാശ്വാസ ക്യാമ്പുകള്‍. ക്യാമ്പിലാകെയുള്ളത് 165 പേര്‍. ജില്ലയുടെ കിഴക്കന്‍ മലയോരമേഖലയില്‍ കനത്ത മഴയും മണ്ണിടിച്ചിലുമാണ്.
കുളത്തൂപ്പുഴ ശംഖിലി വനത്തിലും ചാലിയക്കര കുറവന്‍ താവളത്തും രണ്ടിടത്ത് ഉരുള്‍പൊട്ടി.
തെന്മല ഡാമിന്‍റെ ജലനിരപ്പ് 116 മീറ്ററിലേക്ക്
ഉയർന്നതിനെ തുടർന്ന് ഡാമിന്‍റെ എല്ലാ ഷട്ടറുകളും തുറന്നു. രണ്ട് ഷട്ടറുകള്‍ 225 സെന്‍റിമീറ്റര്‍ വീതം ഉയര്‍ത്തി
. വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴയാണ്.
കല്ലടയാറും ഇത്തിക്കരയാറും കരകവിഞ്ഞ് ഒഴുകുകയാണ്.
ഇതിനിടെ, കൊല്ലം - ചെങ്കോട്ട ബ്രോഡ്‌ഗേജ് പാതയില്‍ മണ്ണിടിഞ്ഞു. ട്രെയിന്‍ ഗതാഗതം സ്തംഭിക്കുകയും ചെയ്തു.
കൊല്ലം - ചെങ്കോട്ട ദേശീയപാതയില്‍ മണ്ണിടിച്ചില്‍ ഭീഷണിയാണ്. ഗതാഗത സ്തംഭനം താഴ്ന്ന പ്രദേശമായ മണ്‍റോ തുരുത്തിലും ജാഗ്രതാനിര്‍ദ്ദേശം നല്‍കി.
advertisement
പുനലൂര്‍, പത്തനാപുരം, കൊട്ടാരക്കര താലൂക്കുകളിലെ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.
കൊല്ലം അഡ്വഞ്ചര്‍ പാര്‍ക്ക് അടച്ചു.ജലാശയങ്ങളിലെ വിനോദ സഞ്ചാരത്തിന് വിലക്കേർപ്പെടുത്തി.കുളത്തൂപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോ വെള്ളത്തില്‍ മുങ്ങി.
കണ്‍ട്രോള്‍ റൂമുകളിലെ ഫോണ്‍ നമ്പരുകള്‍
കലക്ട്രേറ്റ്: 1077(ടോള്‍ ഫ്രീ), 04742794002, 2794004, 9447677800.
താലൂക്ക് ഓഫീസുകള്‍:
കൊല്ലം - 04742742116
കരുനാഗപ്പള്ളി - 04762620223
കൊട്ടാരക്കര - 04742454623, 2453630
കുന്നത്തൂര്‍ - 04762830345
പത്തനാപുരം - 04752350090
പുനലൂര്‍ - 04752222605
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലം ജില്ലയിൽ ഏഴ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു
Next Article
advertisement
'കെ എം ഷാജിയുടെ പ്രസ്താവന സുന്നി വിഭാഗത്തെ വേദനിപ്പിക്കുന്നത്, പ്രതിഷേധാർഹം'; ഹമീദ് ഫൈസി അമ്പലക്കടവ്
'കെ എം ഷാജിയുടെ പ്രസ്താവന സുന്നി വിഭാഗത്തെ വേദനിപ്പിക്കുന്നത്, പ്രതിഷേധാർഹം'; ഹമീദ് ഫൈസി അമ്പലക്കടവ്
  • കെ എം ഷാജിയുടെ പ്രസ്താവന സുന്നി വിഭാഗത്തെ വേദനിപ്പിക്കുന്നതും പ്രതിഷേധാർഹവുമാണെന്ന് ഹമീദ് ഫൈസി.

  • മുസ്ലിം ലീഗിൽ സുന്നികൾക്കെതിരായ പ്രതികരണങ്ങൾ ദുർബലപ്പെടുത്താൻ പാർട്ടി സ്ഥാനങ്ങൾ ദുരുപയോഗം ചെയ്യുന്നു.

  • അമൃതാനന്ദമയിയെയും വിശുദ്ധാത്മാക്കളെയും ഒരുപോലെ കാണുന്ന മുജാഹിദ് വിശ്വാസം ഒളിച്ചു കടത്താനാണ് ശ്രമം.

View All
advertisement