ഏഴുവയസുകാരൻ മർദനത്തിനിരയായി മരിച്ച സംഭവം: അമ്മയ്ക്ക് കൗൺസിലിംഗ് തുടരുന്നു

Last Updated:

വിഷാദത്തിന് അടിമപ്പെട്ട യുവതിയിൽ ആത്മഹത്യാ പ്രവണതയും കൂടുതലാണെന്നും അടുത്ത സുഹൃത്ത് കൂടിയായ സൈക്കോളജിസ്റ്റിനോടു പോലും സംസാരിക്കാൻ കൂട്ടാക്കാത്ത അവസ്ഥയിലാണെന്നും പറയപ്പെടുന്നു.

തൊടുപുഴ : അമ്മയുടെ സുഹൃത്തിന്റെ മർദനമേറ്റ് ഏഴുവയസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ കൗൺസിലിംഗ് തുടരുന്നു. കൗൺസിലിംഗിനു ശേഷം ഇവരെ രഹസ്യമൊഴിയെടുപ്പിന് വിധേയയാക്കും.
പൊലീസിന് കൂടി സ്വാധീനമുള്ള കേന്ദ്രത്തിലാണ് കൗൺസിലിംഗ് പുരോഗമിക്കുന്നത്. മൂന്ന് ദിവസം കൂടി കൗൺസിലിംഗ് തുടർന്ന ശേഷം മജിസ്ട്രേറ്റിന്റെ മുന്നിലെത്തിച്ച് രഹസ്യമൊഴി രേഖപ്പെടുത്താനാണ് പൊലീസിന്റെ നീക്കം. അതേസമയം നടന്ന സംഭവങ്ങൾ വീണ്ടെടുത്ത് പറയനാവാത്ത വിധം നിർവികാരതയിലാണ് യുവതിയെന്നാണ് കൗൺസിലിംഗ് നടത്തിയവർ പറയുന്നത്.വിഷാദത്തിന് അടിമപ്പെട്ട യുവതിയിൽ ആത്മഹത്യാ പ്രവണതയും കൂടുതലാണെന്നും അടുത്ത സുഹൃത്ത് കൂടിയായ സൈക്കോളജിസ്റ്റിനോടു പോലും സംസാരിക്കാൻ കൂട്ടാക്കാത്ത അവസ്ഥയിലാണെന്നും പറയപ്പെടുന്നു.
advertisement
ഇവർ സാധാരണ നിലയിലെത്താൻ ദിവസങ്ങൾ വേണ്ടി വരുമെന്നും കരുതപ്പെടുന്നു. കേസിലെ പ്രതി അരുൺ ആനന്ദിനെതിരായ പ്രധാനസാക്ഷി ഈ യുവതിയാണ്. അതുകൊണ്ട് തന്നെ ഇവരുടെ മാനസികാരോഗ്യം വീണ്ടെടുക്ക എന്നത് കേസിന് നിർണായകമാണ്. അതേസമയം തന്നെ കൊല്ലപ്പെട്ട കുട്ടിയുടെ അനുജനായ നാലുവയസുകാരന്റെ സംരക്ഷണ ചുമതലയുമായി ബന്ധപ്പെട്ട അച്ഛന്റെ കുടുംബത്തിന്റെ അവകാശവാദത്തിൽ ശിശുക്ഷേമ സമിതി ഉടൻ തീരുമാനം കൈക്കൊണ്ടേക്കുമെന്നും സൂചനയുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഏഴുവയസുകാരൻ മർദനത്തിനിരയായി മരിച്ച സംഭവം: അമ്മയ്ക്ക് കൗൺസിലിംഗ് തുടരുന്നു
Next Article
advertisement
ദീപക്കിന്റെ മരണം: 'യുവതിക്കെതിരെ കൊലപാതക കുറ്റം ചുമത്തണം';കുടുംബം കമ്മിഷണർക്ക് പരാതി നൽകി 
ദീപക്കിന്റെ മരണം: 'യുവതിക്കെതിരെ കൊലപാതക കുറ്റം ചുമത്തണം';കുടുംബം കമ്മിഷണർക്ക് പരാതി നൽകി 
  • കോഴിക്കോട് ദീപക്കിന്റെ മരണത്തിൽ യുവതിക്കെതിരെ കൊലപാതക കുറ്റം ചുമത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു

  • വ്യാജ ലൈംഗികാതിക്രമ വീഡിയോ പ്രചരിപ്പിച്ചതിന് യുവതിക്കെതിരെ കമ്മിഷണർക്ക് പരാതി നൽകി

  • മനുഷ്യാവകാശ കമ്മിഷനും മറ്റ് ഉദ്യോഗസ്ഥർക്കും പരാതി നൽകുമെന്ന് ദീപക്കിന്റെ കുടുംബം അറിയിച്ചു

View All
advertisement