Sree Narayana University row | 'വർഗീയതയുടെ വിഷം പേറുന്ന മനസുള്ളവരുടേതല്ല ശ്രീനാരായണ ഗുരു'; വെള്ളാപ്പള്ളിക്കെതിരെ എസ്.എഫ്.ഐ
ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മതവും ജാതിയും കാണുന്നവർ നാടിന് ഭൂഷണമല്ലെന്ന് വിമർശനം

വെള്ളാപ്പള്ളി നടേശൻ
- News18 Malayalam
- Last Updated: October 11, 2020, 3:38 PM IST
തിരുവനന്തപുരം: ശ്രീനാരായണ ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ നിയമന വിവാദത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ എസ്.എഫ്.ഐ. ഗുരുവിനെ ഹൃദയംകൊണ്ട് തൊട്ടുപോലും നോക്കാൻ സാധിക്കാത്തവരാണ് ഒരു പ്രത്യേക വ്യവസ്ഥയിലേക്ക് ഒതുക്കിവയ്ക്കാൻ ശ്രമിക്കുന്നതെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിൻദേവ് ആരോപിച്ചു.
വിശാലമായ മാനവികതയാണ് ഗുരുവിൻ്റെ ആശയസംഹിതയുടെ അടിസ്ഥാനം. നവോത്ഥാന നായകൻ നാരായണഗുരുവിൻ്റെ പേരിൽ ഒരു സർവകലാശാല കേരളത്തിൽ യഥാർത്ഥ്യമായിരിക്കുന്നു. സർവകലാശാലകൾ എന്തിന് വേണ്ടിയാണെന്നും അതിൻ്റെ മഹത്വമെന്താണെന്നും തിരിച്ചറിയാനാവാത്തവർ ഇപ്പോൾ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പേരിലും വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. കൊല്ലത്ത് സ്ഥാപിതമായിരിക്കുന്ന ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ വൈസ് ചാൻസലർ മുസ്ലീം ആണെന്ന പേരിൽ നടക്കുന്ന കോലാഹലങ്ങൾ ഗുരു ഉയർത്തിയ മൂല്യങ്ങളെയും ആദർശങ്ങളെയും വെല്ലുവിളിക്കുന്നതാണ്. Also Read 'ശിവശങ്കറിനെ കാണാൻ നിർദേശിച്ചത് മുഖ്യമന്ത്രി; ഔദ്യോഗിക വസതിയിൽ കോണ്സൽ ജനറൽ- മുഖ്യമന്ത്രി കൂടിക്കാഴ്ച നടന്നു ': സ്വപ്ന സുരേഷ്
ജനാധിപത്യത്തിൻ്റെ മതനിരപേക്ഷതയുടെയും ഉന്നത മൂല്യങ്ങൾ ഉള്ളടക്കം ചെയ്യപ്പെടുന്ന സർവകലാശാലകളിൽ മതത്തിനും ജാതിയ്ക്കും എന്ത് പ്രസക്തിയാണുള്ളത്. ക്രിസ്തുമതം സ്നേഹത്തിൻ്റെ മതമാണെന്നും ഇസ്ലാം മതത്തിൻ്റെ ലക്ഷ്യം കരുണ സ്ഥാപിക്കലാണെന്നും കണ്ടെത്തിയ ഗുരു എല്ലാവരും എല്ലാ മതങ്ങളും പഠിക്കണമെന്ന് ഉദ്ഘോഷിച്ചിരുന്നയാളാണ്.
ഒരാളുടെ മനസ്സിൽ രൂപം കൊള്ളുന്ന ദർശനമായിരിക്കണം അയാളുടെ മതം എന്നത് ഗുരു മുന്നോട്ടുവെച്ച തത്ത്വങ്ങളിലൊന്നാണ്. ആ ഗുരുവിനെ കേവല താല്പര്യങ്ങൾക്കും സ്വാർത്ഥ ലാഭങ്ങൾക്കും ഉപയോഗിക്കുന്നവരെ തിരിച്ചറിയണമെന്ന് സച്ചിൻ ദേവ് പറഞ്ഞു.
Also Read 'സർക്കാർ ഈഴവരുടെ കണ്ണിൽ കുത്തി'; ശ്രീനാരായണഗുരു സർവകലശാല നിയമനത്തിൽ സർക്കാരിനെതിരെ വെള്ളാപ്പള്ളി നടേശൻ
ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മതവും ജാതിയും കാണുന്നവർ എങ്ങനെ ഈ നാടിന് ഭൂഷണമാകുമെന്ന് ഓർക്കണം. വർഗീയതയുടെ വിഷം പേറുന്ന മനസ്സുള്ളവരുടെതല്ല ഗുരുവെന്നുംസ്നേഹത്തെ രാഷ്ട്രീയമാക്കിയ ഓരോ മനുഷ്യരുടെയും സ്വന്തമാണെന്നും സച്ചിൻ ദേവ് ഫേസ്ബുക്കിൽ കുറിച്ചു
വിശാലമായ മാനവികതയാണ് ഗുരുവിൻ്റെ ആശയസംഹിതയുടെ അടിസ്ഥാനം. നവോത്ഥാന നായകൻ നാരായണഗുരുവിൻ്റെ പേരിൽ ഒരു സർവകലാശാല കേരളത്തിൽ യഥാർത്ഥ്യമായിരിക്കുന്നു. സർവകലാശാലകൾ എന്തിന് വേണ്ടിയാണെന്നും അതിൻ്റെ മഹത്വമെന്താണെന്നും തിരിച്ചറിയാനാവാത്തവർ ഇപ്പോൾ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പേരിലും വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. കൊല്ലത്ത് സ്ഥാപിതമായിരിക്കുന്ന ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ വൈസ് ചാൻസലർ മുസ്ലീം ആണെന്ന പേരിൽ നടക്കുന്ന കോലാഹലങ്ങൾ ഗുരു ഉയർത്തിയ മൂല്യങ്ങളെയും ആദർശങ്ങളെയും വെല്ലുവിളിക്കുന്നതാണ്.