'രാവിലെ വരെ പ്രവര്‍ത്തിച്ചിരുന്നത് സിപിഎമ്മില്‍, പക്ഷേ എന്റെ മനസ് BJPയോട് ഒപ്പമായിരുന്നു': എസ്എഫ്‌ഐ മുൻ നേതാവ് ബിജെപിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
'രാവിലെ വരെ സിപിഎം ആയിരുന്നു, പക്ഷേ എന്റെ മനസ് ബിജെപിയോട് ഒപ്പമായിരുന്നു, മരണം വരെ ബിജെപി ആയിരിക്കും. ബിജെപി എന്റെ ഇഷ്ടമാണ്'
തിരുവനന്തപുരം: എസ്എഫ്‌ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായിരുന്ന ഗോകുല്‍ ഗോപിനാഥ് ബിജെപിയില്‍ ചേര്‍ന്നു. ഗോകുല്‍ നിലവില്‍ കുടപ്പനക്കുന്ന് ലോക്കല്‍ കമ്മിറ്റി അംഗവും മണ്ണടി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. താന്‍ ഇതുവരെ സിപിഎം വിട്ടിട്ടില്ലെന്നും ഇപ്പോള്‍ വിടുന്നുവെന്നും ഗോകുല്‍ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചു.
'രാവിലെ വരെ സിപിഎം ആയിരുന്നു, പക്ഷേ എന്റെ മനസ് ബിജെപിയോട് ഒപ്പമായിരുന്നു, മരണം വരെ ബിജെപി ആയിരിക്കും. ബിജെപി എന്റെ ഇഷ്ടമാണ്. പെട്ടി എടുപ്പുക്കാര്‍ക്ക് അവസരം കൊടുക്കുന്നതായി സിപിഎം മാറി', ഗോകുല്‍ മാധ്യമങ്ങളോട് പറഞ്ഞു.
2021ലാണ് ഗോകുല്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്. തിരുവനന്തപുരം സംസ്‌കൃത കോളേജില്‍ മദ്യപിച്ച് ഡാന്‍സ് ചെയ്ത വീഡിയോ പുറത്തുവന്നതിന് പിന്നാലെ വസംഘടനയില്‍ നിന്ന് ഗോകുലിനെ പുറത്താക്കിയിരുന്നു. എന്നാല്‍ അത് സിപിഎം നേതാക്കളുടെ ട്രാപ്പായിരുന്നുവെന്ന് ഗോകുല്‍ പ്രതികരിച്ചു.
advertisement
നൃത്തം ചെയ്യുന്ന വീഡിയോ പുറത്ത് വന്നെന്നും അന്ന് മദ്യപിച്ചിരുന്നുവെന്നത് സിപിഎമ്മുകാരും അന്നത്തെ മാധ്യമങ്ങളും നൽകിയ വ്യാഖ്യാനമായിരുന്നുവെന്നും ഗോകുൽ പറഞ്ഞു. തന്റെ കയ്യില്‍ മദ്യകുപ്പി ഉണ്ടായിരുന്നോവെന്നും ഗോകുല്‍ ചോദിച്ചു. കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് - സെനറ്റ് മെമ്പറായും ഗോകുല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തന്നെ എസ്എഫ്ഐയില്‍ നിന്ന് പുറത്താക്കാനുള്ള ഒരുവിഭാഗത്തിന്റെ ട്രാപ്പായിരുന്നുവെന്ന് ആ വിഡിയോ എന്നും ഗോകുൽ ഗോപിനാഥ് പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
May 22, 2025 2:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'രാവിലെ വരെ പ്രവര്‍ത്തിച്ചിരുന്നത് സിപിഎമ്മില്‍, പക്ഷേ എന്റെ മനസ് BJPയോട് ഒപ്പമായിരുന്നു': എസ്എഫ്‌ഐ മുൻ നേതാവ് ബിജെപിയിൽ