ഭീകരപ്രവർത്തനങ്ങൾക്ക് CMRL പണം നൽകിയോ എന്ന് സംശയം; രാഷ്ട്രീയ നേതാവിന് കൈക്കൂലി കിട്ടിയോ എന്നും പരിശോധന; മാസപ്പടി കേസിൽ SFIO റിപ്പോർട്ട്
- Published by:Rajesh V
- news18-malayalam
Last Updated:
ഒരു രാഷ്ട്രീയ നേതാവിന് കൈക്കൂലി കിട്ടിയോ എന്നും ഏജൻസി പരിശോധിക്കുന്നുണ്ട്. കാലിത്തീറ്റ കുംഭകോണ കേസിലെ പോലെ വ്യാജ ബില്ലുകളുടെ അടിസ്ഥാനത്തിലാണ് പണം നൽകിയതെന്നും എസ്എഫ്ഐഒ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു
ന്യൂഡൽഹി: ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കും സിഎംആർഎൽ പണം നല്‍കിയോയെന്ന് സംശയമുണ്ടെന്ന് എസ്എഫ്ഐഒ. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും ഡൽഹി ഹൈക്കോടതിയിൽ എസ്എഫ്ഐഒയുടെ അഭിഭാഷകൻ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു. എക്സാലോജിക് -സിഎംആർഎൽ ദുരൂഹ ഇടപാടില്‍ അന്വേഷണം പൂര്‍ത്തിയായെന്നും എസ്എഫ്ഐഒ കോടതിയെ അറിയിച്ചു.
ഒരു രാഷ്ട്രീയ നേതാവിന് കൈക്കൂലി കിട്ടിയോ എന്നും ഏജൻസി പരിശോധിക്കുന്നുണ്ട്. കാലിത്തീറ്റ കുംഭകോണ കേസിലെ പോലെ വ്യാജ ബില്ലുകളുടെ അടിസ്ഥാനത്തിലാണ് പണം നൽകിയതെന്നും എസ്എഫ്ഐഒ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. കേസിൽ വാദം ഈ മാസം 23 ന് വീണ്ടും തുടരും.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണയുടെ എക്സാലോജിക് കമ്പനിയുമായുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലാണ് കേന്ദ്ര ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) അന്വേഷണം നടത്തുന്നത്. മാസപ്പടിക്കേസിലെ എസ്എഫ്ഐഒ അന്വേഷണം ചട്ടവിരുദ്ധമെന്ന് സിഎംആർഎൽ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ വാദിച്ചിരുന്നു.
advertisement
ആദായ നികുതി സെറ്റില്‍മെന്‍റ് കമ്മീഷന്‍ തീര്‍പ്പാക്കിയ കേസില്‍ രണ്ടാമതൊരു അന്വേഷണം പാടില്ല. കമ്മീഷന്‍ ചട്ടപ്രകാരം നടപടികള്‍ രഹസ്യ സ്വഭാവത്തിലായിരിക്കണം, കേസുമായി ബന്ധമില്ലാത്ത മൂന്നാം കക്ഷിയായ ഷോൺ ജോർജിന് രഹസ്യ രേഖകൾ എങ്ങനെ കിട്ടിയെന്നും സിഎംആർഎൽ ചോദിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
December 18, 2024 5:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഭീകരപ്രവർത്തനങ്ങൾക്ക് CMRL പണം നൽകിയോ എന്ന് സംശയം; രാഷ്ട്രീയ നേതാവിന് കൈക്കൂലി കിട്ടിയോ എന്നും പരിശോധന; മാസപ്പടി കേസിൽ SFIO റിപ്പോർട്ട്