• HOME
 • »
 • NEWS
 • »
 • kerala
 • »
 • SHAFI PARAMBIL THANKS RAMESH PISHARADI FOR HIS SUPPORT

'പ്രചരണത്തിനും മത്സരിക്കാനുമുള്ള സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്റിനും മാത്രമല്ല'; പിഷാരടിക്ക് നന്ദി പറഞ്ഞ് ഷാഫി പറമ്പിൽ

തന്നോടൊപ്പമുളള പിഷാരടിയുടെ ചിത്രങ്ങൾ പങ്കുവച്ചാണ് ഷാഫി പറമ്പിൽ എംഎൽഎ നന്ദി രേഖപ്പെടുത്തിയത്.

പിഷാരടിക്കൊപ്പം ഷാഫി പറമ്പിൽ

പിഷാരടിക്കൊപ്പം ഷാഫി പറമ്പിൽ

 • Share this:
  പാലക്കാട്: യു.ഡി.എഫിനു വേണ്ടി  നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയ നടനും അവതാരകനുമായ രമേഷ് പിഷാരടിയെ ട്രോളുന്നവർക്ക് മറുപടിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എ. രമേഷ് പിഷാരടി പ്രചാരണത്തിന് പോയിടത്തെല്ലാം സ്ഥാനാർഥികൾ തോറ്റെന്നായിരുന്ന തരത്തിലായിരുന്നു സമൂഹമാധ്യമങ്ങളിൽ എതിരാളികൾ പ്രചരിപ്പിച്ചത്. തന്നോടൊപ്പമുളള പിഷാരടിയുടെ ചിത്രങ്ങൾ പങ്കുവച്ചാണ് ഷാഫി പറമ്പിൽ എംഎൽഎ നന്ദി രേഖപ്പെടുത്തിയത്.

  "അവരവർക്കിഷ്ടപെടുന്ന പ്രസ്ഥാനങ്ങൾക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാനോ മത്സരിക്കാനോ ഉള്ള  സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്റിനും മാത്രമല്ല സലീം കുമാറിനും പിഷാരടിക്കും ധർമജനും ജഗദീഷിനുമൊക്കെയുണ്ട്"- ഷാഫി പറമ്പിൽ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

  Also Read പൊട്ടിച്ചൊഴിച്ച മുട്ടയ്ക്കുള്ളിൽ ഒരു കോഴിക്കുഞ്ഞ്; യുവതി പങ്കുവച്ച വീഡിയോ വൈറലാകുന്നു

  ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് കുറിപ്പ് : 

  നന്ദി പിഷാരടി


  ആർജ്ജവത്തോടെ ഒപ്പം നിന്നതിന്. നിർണായകമായ ഒരു വിജയത്തിന് സാന്നിദ്ധ്യം കൊണ്ട്‌ കരുത്ത് പകർന്നതിന്. അവരവർക്കിഷ്ടപെടുന്ന പ്രസ്ഥാനങ്ങൾക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാനോ മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്റിനും മാത്രമല്ല സലീം കുമാറിനും പിഷാരടിക്കും ധർമ്മജനും ജഗദീഷിനുമൊക്കെയുണ്ട്.


  'ആംബുലൻസിന് പകരമാകില്ല ബൈക്ക്'; തദ്ദേശസ്ഥാപനങ്ങൾ വാഹനം ഒരുക്കണമെന്ന് മുഖ്യമന്ത്രി  തി​രു​വ​ന​ന്ത​പു​രം: പു​ന്ന​പ്ര​യി​ല്‍ ആം​ബു​ല​ന്‍​സ് ല​ഭി​ക്കാ​തെ രോ​ഗി​യെ ബൈ​ക്കി​ല്‍ കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തില്‍ പ്രതികരണവുമായി മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ. കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് ബൈ​ക്ക് ആം​ബു​ല​ന്‍​സ് പ​ക​ര​മാ​വി​ല്ലെ​ന്നു മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ പുന്നപ്രയിലെ രണ്ടു ചെറുപ്പക്കാർ ചെയ്തത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ആംബുലൻസ് ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ പകരം വാഹനങ്ങൾ സജ്ജമാ​ക്ക​ണ​മെ​ന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത തദ്ദേശഭരണ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  ചി​ല ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മ​തി​യാ​യ കോ​വി​ഡ് ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. പ​ല വാ​ര്‍​ഡ്ത​ല സ​മി​തി​ക​ളും നി​ഷ്‌​ക്രി​യ​മാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തുകള്‍ വാര്‍ഡ് തല സമിതികള്‍ ഉടന്‍ രൂപീകരിക്കണമെന്നും വീടുകള്‍ സന്ദര്‍ശിച്ച്‌ സമിതി വിവരങ്ങള്‍ ശേഖരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോവിഡ് രോഗികള്‍ക്കാവശ്യമായ സഹായം വാര്‍ഡ് തല കമ്മിറ്റികള്‍ ചെയ്യണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

  ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലായ സ്ഥലങ്ങളില്‍ ആവശ്യമായ ചികിത്സ ഒരുക്കണം. പഞ്ചായത്ത് തലത്തില്‍ മെഡിക്കല്‍ രംഗത്ത് ഉളളവരുടെ ലിസ്റ്റ് തയ്യാറാക്കണം. ഓരോ പ്രദേശത്തെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രി വരെയുള്ള ചികിത്സാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. അതിര്‍ത്തിയില്‍ നടക്കുന്ന വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്‌ ക്രമീകരണം ഉണ്ടാക്കണം.

  കോവിഡ് ബാധിച്ച്‌ മരണപ്പെടുന്നവരുടെ മൃതദേഹം മറവുചെയ്യുന്നതിന് വേണ്ട സഹായവും പാലിക്കേണ്ട നടപടിക്രമങ്ങളും വാര്‍ഡ്തല സമിതികള്‍ ചെയ്തുകൊടുക്കണം. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അത് പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ശ്രദ്ധയില്‍ വാര്‍ഡ് തല സമിതി കൊണ്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്‌സിനേഷനില്‍ വാര്‍ഡ് തല സമിതിയിലെ അംഗങ്ങള്‍ക്ക് ആദ്യപരിഗണന നല്‍കണം. പഞ്ചായത്ത് തലത്തില്‍ മെഡിക്കല്‍ രംഗത്ത് ഉളളവരുടെ ലിസ്റ്റ് തയ്യാറാക്കണം. ആംബുലന്‍സിന് പകരം ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ പട്ടിക തയ്യാറാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

  Published by:Aneesh Anirudhan
  First published:
  )}