advertisement

'പറന്നുകയറി' ഷാനവാസിന്റെ പ്രാവ്; മഹാരാഷ്ട്രയിൽ നിന്ന് തിരൂരിലേക്ക് 1000 കി.മീ താണ്ടിയത് വെറും 28 മണിക്കൂറിൽ

Last Updated:

ഷാനവാസിന്റെ 2 വയസ്സുകാരനായ റേസിംഗ് ഹോമർ പ്രാവാണ് 1000 കിലോമീറ്റർ ദൂരം ഒറ്റപ്പറക്കലിൽ 28 മണിക്കൂർ കൊണ്ട് താണ്ടി റേസിംഗ് ചാമ്പ്യനായത്

News18
News18
തിരൂർ: ആകാശപ്പരപ്പിലെ വേഗപ്പൂട്ടുകൾ ഭേദിച്ച് മഹാരാഷ്ട്രയിലെ ഥാനെയിൽ നിന്ന് മലപ്പുറം തിരൂരിലേക്ക് ആയിരത്തിലധികം കിലോമീറ്ററുകൾ പറന്നെത്തി ഷാനവാസിന്റെ പ്രാവുകൾ ചരിത്രം കുറിച്ചു. തിരൂർ നടുവിലങ്ങാടി സ്വദേശി പി. ഷാനവാസിന്റെ രണ്ട് വയസ്സുകാരനായ റേസിംഗ് ഹോമർ പ്രാവാണ് 1000 കിലോമീറ്റർ ദൂരം ഒറ്റപ്പറക്കലിൽ 28 മണിക്കൂർ കൊണ്ട് താണ്ടി റേസിംഗ് ചാമ്പ്യനായത്.
മലബാർ റേസിങ് പീജിയൻ ക്ലബ്ബും കേരള റേസിങ് പീജിയൻ ക്ലബ്ബും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്. ഫെബ്രുവരി 19-ന് രാവിലെ 8 മണിക്ക് ഥാനെയിൽ നിന്ന് 56 കിലോമീറ്റർ അകലെയുള്ള കുഡൂസിൽ നിന്നാണ് ഷാനവാസിന്റെ പ്രാവ് ഉൾപ്പടെയുള്ള 80 പ്രാവുകളെ പറത്തിവിട്ടത്. റോഡ് മാർഗ്ഗം പ്രാവുകളെ അവിടെ എത്തിച്ച ഉടമകൾ തിരികെ വീട്ടിലെത്തുന്നതിന് മുൻപേ ഫെബ്രുവരി 20-ന് ഉച്ചയ്ക്ക് 11.58-ഓടെ ഷാനവാസിന്റെ റേസിംഗ് ഹോമർ തിരൂരിലെ വീട്ടിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.
advertisement
1001 കിലോമീറ്റർ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ഷാനവാസിന്റെ പ്രാവുകൾക്കാണ്. മൂന്നാം സ്ഥാനം താനാളൂർ സ്വദേശിയുടെ പ്രാവിനും നാലാം സ്ഥാനം മങ്കട സ്വദേശിയുടെ പ്രാവിനും ലഭിച്ചു. തിരൂർ നടുവിലങ്ങാടിയിലെ 'പ്രിയ അക്വാപെറ്റ്‌സ്' ഉടമയായ ഷാനവാസിന് പ്രാവു വളർത്തൽ ഒരു വലിയ ഹരമാണ്.
പ്രാവുകളെ മത്സരത്തിന് മുൻപ് ക്ലബ് ഓഫീസിലെത്തിച്ച് ടാഗ് ചെയ്യും. തിരിച്ചെത്തുന്ന പ്രാവിന്റെ ടാഗിലെ രഹസ്യനമ്പർ സംഘാടകരുടെ മൊബൈൽ ആപ്പിൽ നൽകുന്നതോടെയാണ് വിജയികളെ നിശ്ചയിക്കുന്നത്. കൂടുതൽ സമയം പറക്കുന്ന 'ഹൈ ഫ്ലയർ', കൂടുതൽ ദൂരം പറക്കുന്ന 'റേസിങ് പീജിയൻ' എന്നിങ്ങനെ രണ്ടിനങ്ങളിലാണ് മത്സരങ്ങൾ നടക്കാറുള്ളത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പറന്നുകയറി' ഷാനവാസിന്റെ പ്രാവ്; മഹാരാഷ്ട്രയിൽ നിന്ന് തിരൂരിലേക്ക് 1000 കി.മീ താണ്ടിയത് വെറും 28 മണിക്കൂറിൽ
Next Article
advertisement
'ടിവികെ അധികാരത്തിലെത്തിയാൽ അഴിമതിരഹിത സർക്കാർ'; വിജയ്
'ടിവികെ അധികാരത്തിലെത്തിയാൽ അഴിമതിരഹിത സർക്കാർ'; വിജയ് 
  • ടിവികെ അധികാരത്തിലെത്തിയാൽ അഴിമതിരഹിത സർക്കാർ രൂപീകരിക്കുമെന്ന് വിജയ് ഉറപ്പുനൽകി

  • സർക്കാർ സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ മോശമാണെന്നും വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നില്ലെന്നും വിജയ് പറഞ്ഞു

  • വിജയ് പാർട്ടി പ്രകടനപത്രികയിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു

View All
advertisement