advertisement

'സ്‌കൂള്‍ മേല്‍ക്കൂരകള്‍ ചോരുമ്പോൾ കേരളം പിഎംശ്രീ പദ്ധതി നിരസിച്ചത് മണ്ടത്തരം': ശശി തരൂർ

Last Updated:

ആദർശ ശുദ്ധി തെളിയിക്കാനുള്ള ശ്രമമാണ് സർക്കാരിൻ്റേതെന്ന് ശശി തരൂർ പറഞ്ഞു

News18
News18
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയുടെ കേന്ദ്ര സഹായം നിരസിച്ച സംസ്ഥാന സർക്കാരിൻ്റെ നിലപാടിനെതിരെ ശക്തമായ വിമർശനവുമായി കോൺഗ്രസ് നേതാവും എം.പി.യുമായ ശശി തരൂർ. ആദർശ ശുദ്ധി തെളിയിക്കാനുള്ള ശ്രമമാണ് സർക്കാരിൻ്റേതെന്നും കേന്ദ്ര ഫണ്ട് വേണ്ടെന്ന് വെച്ചത് മണ്ടത്തരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദുബായിൽ നടന്ന 'കേരള ഡയലോഗിൽ' സംസാരിക്കുകയായിരുന്നു തരൂർ.
'ഇത് നമ്മുടെ പണമാണ്, അത് സ്വീകരിക്കണം' എന്ന് പറഞ്ഞ തരൂർ, പി.എം. ശ്രീ പദ്ധതിയുടെ പേരെടുത്തു പറയാതെയാണ് വിമർശനം ഉന്നയിച്ചത്.
സകലരംഗവും രാഷ്ട്രീയവത്കരണിച്ചതാണ് കേരളത്തിന്റെ പ്രശ്‌നം. നിക്ഷേപകർ ജീവനൊടുക്കുന്ന സംസ്ഥാനമാണ് കേരളം. നിക്ഷേപകരുടെ അവകാശം സംരക്ഷിക്കാനും, ഹർത്താലുകൾ തടാനും നിയമങ്ങളുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ബിസിനസ് തുടങ്ങാൻ കേരളത്തിൽ ശരാശരി 236 ദിവസം വേണം. സർക്കാർ നടപടിക്രമങ്ങളിലെ 75 ശതമാനവും എടുത്തു കളയേണ്ടതാണെന്നും ശശി തരൂർ പറഞ്ഞു. കേരളത്തിൽ ബിജെപിയുടെ സാധ്യതയെ കുറിച്ച ചോദ്യത്തിന് ഇതായിരുന്നു മറുപടി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സ്‌കൂള്‍ മേല്‍ക്കൂരകള്‍ ചോരുമ്പോൾ കേരളം പിഎംശ്രീ പദ്ധതി നിരസിച്ചത് മണ്ടത്തരം': ശശി തരൂർ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement