ന്യൂഡൽഹി: രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധിയുടെ മാറ്റം ആരും ആഗ്രഹിക്കുന്നില്ല. തോൽവിയുടെ ഉത്തരവാദിത്തം രാഹുലിന്റെ തലയിൽ വച്ചുകെട്ടുന്നത് അന്യായമാണെന്നും ന്യൂസ് 18ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് സ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുക്കണമെന്നാണ് അഭിപ്രായം. സര്‍ക്കാരിനെ ചോദ്യം ചെയ്യാനും ഉത്തരം പറയിക്കാനും മികച്ച വേദി ഇതിലൂടെ ലഭിക്കും. മറ്റു നേതാക്കള്‍ ഇല്ലെങ്കില്‍, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പദവി ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണ്.
ന്യായ് പദ്ധതി ജനങ്ങളിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നും ശശി തരൂര്‍ പറഞ്ഞു. റഫാൽ വിഷയം ജനങ്ങൾക്ക് മനസ്സിലായില്ലെന്നും ബിജെപി അക്കൗണ്ട് തുറക്കാത്ത കേരളത്തെ ഇന്ത്യ കണ്ട് പഠിക്കണമെന്നും ശശി തരൂർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.