advertisement

'ഒരു ചൊല്ലുണ്ട്, കോഴി കട്ടവന്റെ തലയിൽ പപ്പ്'; വീണയുടെ പരാതിയിൽ കേസെടുത്തതില്‍ ഷോൺ ജോർജ്

Last Updated:

അച്ഛനും ഭർത്താവും സിപിഎം നേതാക്കളായതിനാൽ പിന്തുടർന്ന് ആക്രമിക്കുകയാണെന്നായിരുന്നു വീണയുടെ പരാതി

ഷോണ്‍ ജോർജ്, ടി. വീണ
ഷോണ്‍ ജോർജ്, ടി. വീണ
കോട്ടയം: മുഖ്യമന്ത്രിയുടെ മകൾ ടി വീണയ്ക്ക് കനേഡിയൻ കമ്പനിയുണ്ടെന്ന് ആരോപണം ഉന്നയിച്ചുവെന്ന പേരിൽ ബിജെപി നേതാവും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ ഷോൺ ജോർജിനെതിരെ പൊലീസ് കേസെടുത്തത് കഴിഞ്ഞ ദിവസമാണ്. വീണ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സൈബർ ക്രൈം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കനേഡിയൻ കമ്പനിയുണ്ടെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ഇപ്പോൾ ഈ സംഭവത്തിൽ പ്രതികരണവുമായി ഷോൺ ജോർജ് രംഗത്ത് വന്നു.
ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിൽ എവിടെയാണ് താൻ പരാതിക്കാരിയേയോ അച്ഛനെയോ പരാമർശിച്ചതെന്ന് ഷോൺ ജോർജ് ചോദിക്കുന്നു. ഫേസ്ബുക്കിൽ ഷോൺ ജോർജിന്റെ കുറിപ്പ് ഇങ്ങനെ. ''താഴെ കാണുന്ന പോസ്റ്റിൽ എവിടെയാണ് ഞാൻ പരാതിക്കാരിയെയോ അവരുടെ അച്ഛനെയോ ഭർത്താവിനെയോ പരാമർശിച്ചത്. ഇത് കണ്ടപ്പോൾ അത് അവരെയാണ് ഉദ്ദേശിച്ചത് എന്ന് തോന്നിയെങ്കിൽ നാട്ടിൻ പുറത്തു ഒരു ചൊല്ലുണ്ട്. "കോഴി കട്ടവന്റെ തലയിൽ പപ്പ് "''.
advertisement
അച്ഛനും ഭർത്താവും സിപിഎം നേതാക്കളായതിനാൽ പിന്തുടർന്ന് ആക്രമിക്കുകയാണെന്നായിരുന്നു വീണയുടെ പരാതിയിൽ പറഞ്ഞത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ്. ആരോപണം പ്രസിദ്ധപ്പെടുത്തിയ ഓൺലൈൻ മാധ്യമത്തിനെതിരെയും കേസെടുത്തിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഒരു ചൊല്ലുണ്ട്, കോഴി കട്ടവന്റെ തലയിൽ പപ്പ്'; വീണയുടെ പരാതിയിൽ കേസെടുത്തതില്‍ ഷോൺ ജോർജ്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement