തിരുവനന്തപുരം:സംസ്ഥാനത്ത് ഇതുവരെ വാക്‌സിനെടുക്കാത്ത (Covid 19 vaccine) അധ്യാപകരുടെ പട്ടിക ഇന്ന് പുറത്തുവിടും.രാവിലെ വിദ്യാഭ്യാസമന്ത്രി (Minister of Education) വാര്‍ത്താസമ്മേളനത്തിലായിരിക്കും കണക്കുകള്‍ പുറത്ത് വിടുക.
പട്ടിക ഇന്നലെ പുറത്ത് പ്രസിന്ധികരിക്കും എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നത്.വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനാണ് സര്‍ക്കാര്‍ നീക്കം.
സ്‌കൂളുകളില്‍ ക്ലാസുകള്‍ തുടങ്ങിയെങ്കിലും വാക്‌സിനെടുക്കാത്ത അയ്യായിരത്തോളം അധ്യാപകരുണ്ടെന്നാണ് കണക്ക്. ഇവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അധ്യാപകര്‍ മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാകേണ്ടിവരും.
വാക്‌സിനെടുക്കാത്ത അധ്യാപകരും അനധ്യാപകരും സ്‌കൂളില്‍ സ്‌കൂളിലെത്തേണ്ടെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. സ്‌കൂളുള്‍ തുറന്ന ഒരു മാസം ആകുമ്പോഴും വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെ എണ്ണത്തില്‍ കാര്യമായ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.
Suspension| വിദ്യാർഥിനികൾക്ക് കോവിഡ് വാക്സിൻ നൽകിയ സംഭവം; നഴ്സിന് സസ്പെൻഷൻപതിനഞ്ചുവയസിൽ എടുക്കേണ്ട കുത്തിവയ്പ് എടുക്കാനെത്തിയ രണ്ട് വിദ്യാർഥിനികൾക്ക് കോവിഡ് വാക്സിൻ (Covid Vaccine for Childrens) നൽകിയ ആര്യനാട് ആശുപത്രിയിലെ നഴ്സിനെ (Nurse) സസ്പെൻഡ് (Suspend) ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ആശുപത്രി സന്ദർശിച്ച ശേഷമാണ് നടപടിയെടുത്തത്. കോവിഡ് വാക്സീൻ എടുത്ത കുട്ടികൾ മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാണ്.
ചികിത്സയിലുള്ള കുട്ടികൾക്ക് ശരീരവേദനയും തലകറക്കവും ഉണ്ടെന്ന് കുട്ടികൾ പറഞ്ഞു. ആശുപത്രിയിൽ കിടക്ക കിട്ടാത്തതിനാൽ തറയിൽ ആണ് കിടത്തിയതെന്നും വിദ്യാർഥികൾ പറഞ്ഞു. കുളപ്പട സ്വദേശികളായ 3 വിദ്യാർഥിനികൾ ആണ് രാവിലെ ആശുപത്രിയിലെത്തിയത്. ഒരു കുട്ടി രക്തഗ്രൂപ്പ് അറിയാൻ ഇരിക്കുന്നതിനിടെ കൂടെ ഉണ്ടായിരുന്ന 2 വിദ്യാർഥിനികൾ 15 വയസിലെ കുത്തിവയ്പ് എടുക്കുന്നതിനായി ഒപി ടിക്കറ്റ് എടുത്തു. ഇരുവർക്കും നൽകിയത് കോവിഡ് വാക്സിനാണ്.
കുത്തിവയ്പിനുശേഷം കുട്ടികൾ വീട്ടിലേക്കു മടങ്ങി. കുത്തിവയ്പ് എടുക്കാത്ത വിദ്യാർഥിനി വീട്ടിലെത്തി വിവരം പറഞ്ഞപ്പോൾ 15 വയസിലെ കുത്തിവയ്പ് എടുക്കണമെന്ന് രക്ഷിതാവ് നിർദേശിച്ചു. ഇതനുസരിച്ച് സുഹൃത്തുക്കളോടൊപ്പം ആശുപത്രിയിലെത്തി കുത്തിവയ്പ്പെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് വിവരം പുറത്തറിയുന്നത്.
ഫോൺ നമ്പരും ആധാർ കാർഡും പരിശോധിച്ച് രജിസ്റ്റർ ചെയ്തശേഷമാണ് കോവിഡ് വാക്സിൻ എടുക്കുന്നത്. എന്നാൽ ഇവിടെ ഇതൊന്നും പരിശോധിക്കാതെ വാക്സിൻ എടുക്കുകയായിരുന്നു. 18 വയസിന് മുകളിലുള്ളവർക്കാണ് കോവിഡ് വാക്സിൻ എടുക്കുന്നത്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.