advertisement

എറണാകുളത്തെ പ്ലസ് വൺ വിദ്യാർഥിനിയുടെ മരണം: 'കൊറിയൻ സുഹൃത്ത്' വ്യാജമോ? ദുരൂഹത നീക്കാൻ ഏഴംഗ സംഘം

Last Updated:

കഴിഞ്ഞ ജനുവരി 27-നാണ് ആദിത്യയെ വീടിനടുത്തുള്ള പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

News18
News18
കൊച്ചി: ചോറ്റാനിക്കരയിൽ പ്ലസ് വൺ വിദ്യാർഥിനി ആദിത്യയുടെ മരണത്തിൽ ദുരൂഹതകൾ നീക്കാൻ പ്രത്യേക അന്വേഷണ സംഘം (SIT). പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘത്തിനാണ് അന്വേഷണ ചുമതല. സൈബർ വിദഗ്ധരെ ഉൾപ്പെടുത്തിയുള്ള ഈ സംഘത്തിന്റെ രൂപീകരണം എറണാകുളം റൂറൽ പൊലീസ് മേധാവി കെ.എസ്. സുദർശനാണ് പ്രഖ്യാപിച്ചത്.
കഴിഞ്ഞ ജനുവരി 27-നാണ് ആദിത്യയെ വീടിനടുത്തുള്ള പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ കൊറിയൻ സുഹൃത്ത് മരിച്ചതിലുള്ള വിഷമം കാരണം ജീവിതം അവസാനിപ്പിക്കുന്നു എന്നായിരുന്നു ആദിത്യയുടെ കുറിപ്പിൽ ഉണ്ടായിരുന്നത്. എന്നാൽ, ഇത്തരമൊരു സുഹൃത്തിനെക്കുറിച്ച് മാതാപിതാക്കൾക്ക് അറിവില്ലായിരുന്നു. കൊറിയൻ സുഹൃത്തിന്റെ പേരിൽ മറ്റാരെങ്കിലും കുട്ടിയെ ചതിച്ചതാണോ എന്നാണ് കുടുംബത്തിന്റെ പ്രധാന സംശയം.
ആദ്യഘട്ടത്തിൽ ചോറ്റാനിക്കര പൊലീസ് നടത്തിയ അന്വേഷണം ഇഴഞ്ഞുനീങ്ങിയത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഫോൺ തുറക്കാൻ കഴിയില്ലെന്നും വിവരങ്ങൾ ഡിലീറ്റ് ചെയ്യപ്പെട്ടുവെന്നുമുള്ള പൊലീസിന്റെ ന്യായങ്ങൾക്കെതിരെ പിതാവ് തന്നെ രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്നാണ് ഇപ്പോൾ ഉന്നതതല അന്വേഷണത്തിന് വഴിതെളിഞ്ഞത്.
advertisement
ആദിത്യയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മറ്റാരെങ്കിലും നിയന്ത്രിച്ചിരുന്നോ എന്നും, ആരെങ്കിലുമാണോ ചാറ്റുകൾ മായ്ച്ചു കളഞ്ഞത് എന്നും കണ്ടെത്തുകയാകും പ്രത്യേക സംഘത്തിന്റെ പ്രധാന ദൗത്യം. പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ മാതാപിതാക്കളെ പൊലീസ് പുതിയ അന്വേഷണ വിവരങ്ങൾ ധരിപ്പിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എറണാകുളത്തെ പ്ലസ് വൺ വിദ്യാർഥിനിയുടെ മരണം: 'കൊറിയൻ സുഹൃത്ത്' വ്യാജമോ? ദുരൂഹത നീക്കാൻ ഏഴംഗ സംഘം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement