കെഎസ്‍യുവിന്റെ പ്രതിഷേധ മാർച്ചിൽ പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ഉദ്യോഗസ്ഥന്റെ അസഭ്യവര്‍ഷം

Last Updated:

എംജി സർവകലാശാലയിൽ നിന്ന് എഴുതാത്ത സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവത്തിൽ കെഎസ്‌യു നടത്തിയ പ്രതിഷേധ മാർച്ചിനിടയാണ് സംഭവം

കോട്ടയം: എംജി സർവ്വകലാശാലയ്ക്കു മുന്നിലെ സമരത്തിനിടെ കെഎസ്‌യു മുൻ നേതാവിനു നേരെ എസ്ഐയുടെ അസഭ്യവർഷം. ഇതിനെ എതിർത്ത കെഎസ്‌യു പ്രവർത്തകർ പോലീസിന് നേരെയും ആക്രോശിച്ചു. എംജി സർവകലാശാലയിൽ നിന്ന് എഴുതാത്ത സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവത്തിൽ കെഎസ്‌യു നടത്തിയ പ്രതിഷേധ മാർച്ചിനിടയാണ് സംഭവം. കെഎസ്‌യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ സുബിൻ മാത്യുവിന് നേരെ ഗാന്ധിനഗർ എസ് എ സുധി കെ സത്യപാലൻ ഉറക്കെ ആക്രോശിച്ചു.
ജാഥയായെത്തിയ കെഎസ്‌യു പ്രവർത്തകർ മതിൽ ചാടിക്കടന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് ബ്ലോക്കിന് സമീപമെത്തി അടച്ചിട്ട ഗ്രില്ല് തുറക്കാൻ ശ്രമം തുടങ്ങി. പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ ആയിരുന്നു എസ്ഐ ചീത്തവിളി തുടങ്ങിയത്. ബലം പ്രയോഗിച്ച് പോലീസ് വാഹനത്തിൽ കയറ്റുന്നതിനിടെ സുബിൻ മാത്യുവിന്റെ ഷർട്ട് കീറി. ബസ്സിൽ കയറ്റിയിട്ടും പിന്നാലെയെത്തി ചീത്തവിളി തുടർന്നു. മറ്റു പോലീസുകാർ എസ്ഐയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഗാന്ധിനഗർ എസ് എച്ച് ഒ കെ ഷിജി ഇടപ്പെട്ട് എസ്ഐയെ സമീപത്തെ സെക്യൂരിറ്റി റൂമിലേക്ക് മാറ്റി. ഇവിടെ നിന്നും ഈ ഉദ്യോഗസ്ഥൻ പ്രതികരിക്കുന്നത് കാണാമായിരുന്നു.
advertisement
സുബിൻ ഉൾപ്പെടെ 10 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. പ്രവർത്തകരോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെടാനാണ് താൻ സ്ഥലത്തെത്തിയതെന്ന് സുബിൻ മാത്യു പറയുന്നു. പ്രകോപനം ഇല്ലാതെയാണ് എസ്ഐ അസഭ്യം പറഞ്ഞതെന്നും മറ്റ് ഉദ്യോഗസ്ഥർ മാന്യമായാണ് പെരുമാറിയതെന്നും സുബിൻ പറഞ്ഞു.എംജി സർവകലാശാലയിൽനിന്ന് പേരെഴുതാത്ത 154 ബിരുദ–പിജി സർട്ടിഫിക്കറ്റുകളാണ് കാണാതായ‌ത്. 100 ബിരുദ സർട്ടിഫിക്കറ്റുകളും 54 പിജി സർട്ടിഫിക്കറ്റുകളുമാണ് അതീവസുരക്ഷാ വിഭാഗമായ പരീക്ഷാഭവനിൽനിന്നു നഷ്ടമായത്. ഇതിനെതിരെയായിരുന്നു കെഎസ്‍യുവിന്റെ പ്രതിഷേധ മാർച്ച്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെഎസ്‍യുവിന്റെ പ്രതിഷേധ മാർച്ചിൽ പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ഉദ്യോഗസ്ഥന്റെ അസഭ്യവര്‍ഷം
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement