കേരളത്തിലെ ആറ് ട്രെയിനുകളിൽ 2 റിസർവ്ഡ് സെക്കൻഡ് സിറ്റിങ് കോച്ചുകൾ

Last Updated:

നിലമ്പൂർ- കോട്ടയം-നിലമ്പൂർ, നാഗർകോവിൽ-കോട്ടയം എക്സ്പ്രസുകൾ ഉൾപ്പെടെ ആറ് ട്രെയിനുകളിൽ 2 റിസർവ്ഡ് സെക്കൻഡ് സിറ്റിങ് കോച്ചുകൾ കൂടി അനുവദിച്ചു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
തിരുവനന്തപുരം: നിലമ്പൂർ- കോട്ടയം-നിലമ്പൂർ (16325/26), നാഗർകോവിൽ-കോട്ടയം (16366) എക്സ്പ്രസുകൾ ഉൾപ്പെടെ ആറ് ട്രെയിനുകളിൽ 2 റിസർവ്ഡ് സെക്കൻഡ് സിറ്റിങ് കോച്ചുകൾ കൂടി അനുവദിച്ചു. കോട്ടയം-കൊല്ലം പാസഞ്ചർ (56311), കൊല്ലം- ആലപ്പുഴ-കൊല്ലം പാസഞ്ചർ (56301/302), കൊല്ലം-തിരുവനന്തപുരം പാസഞ്ചർ (56307), തിരുവനന്തപുരം-നാഗർകോവിൽ പാസഞ്ചർ (56308) എന്നീ ട്രെയിനുകളിലും 2 കോച്ചുകൾ വീതം കൂട്ടുന്നതോടെ ആകെ കോച്ചുകളുടെ എണ്ണം 16 ആകും.
നാഗർകോവിൽ-കോട്ടയം എക്സ്പ്രസിൽ 15 മുതലും, കോട്ടയം-നിലമ്പൂർ- കോട്ടയം എക്സ്പ്രസുകളിൽ 16 മുതലും മറ്റു ട്രെയിനുകളിൽ 17 മുതലുമാണ് അധിക കോച്ചുകൾ നിലവിൽ വരിക.
നിലമ്പൂർ-കോട്ടയം, കൊല്ലം-ചെങ്കോട്ട പാതകളിലെ ചില സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം നീളം കുറവാണെന്നത് കോച്ചുകൾ കൂട്ടാൻ തടസ്സമാണ്. ദേശീയപാത 66ൽ പണി നടക്കുന്നതിനാൽ മലബാറിലേക്കുള്ള ട്രെയിനുകളിൽ ഇപ്പോൾ വൻ തിരക്കാണ്.
Summary: Six Kerala bound trains get reserved second sitting coaches. They include the Nagercoil Junction – Kottayam Daily Express, Kottayam – Nilambur Daily Express, Nilambur – Kottayam Daily Express, Kottayam – Kollam Junction Daily Passenger, Kollam Junction – Alappuzha Daily Passenger, Alappuzha – Kollam Junction Daily Passenger, Kollam Junction – Thiruvananthapuram Central Daily Passenger, Thiruvananthapuram Central – Nagercoil Junction Daily Passenger
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തിലെ ആറ് ട്രെയിനുകളിൽ 2 റിസർവ്ഡ് സെക്കൻഡ് സിറ്റിങ് കോച്ചുകൾ
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement