റോഡിലെ കുഴിയില്‍ ഓട്ടോറിക്ഷ വീണ് ആറുവയസുകാരി മരിച്ചു

Last Updated:

അപകടത്തിനു പിന്നാലെ മണ്ണും മെറ്റലുമുപയോഗിച്ച് കുഴി അടക്കാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധവുമായെത്തി

News18
News18
റോഡിലെ കുഴിയില്‍ വീണ് ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്ന് തെറിച്ചു വീണ് ആറു വയസുകാരി മരിച്ചു. മലപ്പുറം തിരൂര്‍ ചമ്രവട്ടം റോഡിലെ കുഴിയില്‍ വീണാണ് അപകടം ഉണ്ടായത്.
അപകടത്തിനു പിന്നാലെ മണ്ണും മെറ്റലുമുപയോഗിച്ച് കുഴി അടക്കാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധവുമായെത്തി. വളാഞ്ചേരി പുറമണ്ണൂര്‍ സ്വദേശികളായ ഫൈസല്‍–ബള്‍ക്കീസ് ദമ്പതികളുടെ മകള്‍ ഫൈസ ആണ് മരിച്ചത്.‌
അപകടം ഉണ്ടായതിനു പിന്നാലെ ഫൈസ അടക്കം പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആറു വയസുകാരിയുടെ ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. പുറമണ്ണൂര്‍ യു.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ച ഫൈസ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
റോഡിലെ കുഴിയില്‍ ഓട്ടോറിക്ഷ വീണ് ആറുവയസുകാരി മരിച്ചു
Next Article
advertisement
പണം വേണോ? രേഖകളുണ്ടെങ്കിൽ സംസ്ഥാനത്തെ ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്ന 2133.72 കോടി രൂപ നേടാം
പണം വേണോ? രേഖകളുണ്ടെങ്കിൽ സംസ്ഥാനത്തെ ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്ന 2133.72 കോടി രൂപ നേടാം
  • നവംബർ 3ന് ആറു ജില്ലകളിൽ അവകാശികളെ കണ്ടെത്താൻ ലീഡ് ബാങ്ക് ക്യാംപ് നടത്തും.

  • 2133.72 കോടി രൂപ സംസ്ഥാനത്തെ ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്നു, എറണാകുളത്ത് ഏറ്റവും കൂടുതൽ.

  • UDGAM പോർട്ടൽ വഴി ഉപഭോക്താക്കൾക്ക് അവകാശപ്പെടാത്ത നിക്ഷേപങ്ങൾ കണ്ടെത്താൻ കഴിയും.

View All
advertisement