• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊല്ലത്ത് പൊലീസിനെതിരെ ആത്മഹത്യാകുറിപ്പ് എഴുതി പതിനാറുകാരനായ വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു

കൊല്ലത്ത് പൊലീസിനെതിരെ ആത്മഹത്യാകുറിപ്പ് എഴുതി പതിനാറുകാരനായ വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു

ക്ളാപ്പന സ്വദേശിയായ പതിനാറുകാരനാണ് കൊല്ലം ഓച്ചിറ പൊലീസിനെതിരെ കുറിപ്പെഴുതിവെച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

  • Share this:

    കൊല്ലത്ത് പൊലീസിനെതിരെ ആത്മഹത്യാകുറിപ്പ് എഴുതി വെച്ച ഷേഷം വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു. ക്ളാപ്പന സ്വദേശിയായ പതിനാറുകാരനാണ് കൊല്ലം ഓച്ചിറ പൊലീസിനെതിരെ ആരോപണം ഉന്നയിച്ച ശേഷം വിഷക്കായ കഴിച്ച് ആത്മഹ്യയ്ക്ക് ശ്രമിച്ചത്. പ്ലസ് വിദ്യാര്‍ത്ഥി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.

    സ്കൂളിലുണ്ടായ അടിപിടിക്കേസിൽ പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചെന്നും പറ്റില്ലെന്ന് പറഞ്ഞപ്പോൾ പൊലീസ് ഭീഷണിപ്പെടുത്തിയെന്നുമാണ് വിദ്യാര്‍ത്ഥിയുടെ ആരോപണം.

    Also Read- കൊല്ലത്ത് അമിതശബ്ദത്തിൽ ബൈക്കിൽ ചീറിപ്പാഞ്ഞതിനെതിരേ പരാതി നൽകിയെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ ബൈക്കിടിച്ചു കൊല്ലാൻ ശ്രമം

    കഴിഞ്ഞ 23 ന് വൈകിട്ടാണ് വിദ്യാർഥി ഉൾപ്പെടെ നാലു പേര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. ഇവർക്കെതിരെ കൊടുത്ത പരാതിയിൽ പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചെന്നും വഴങ്ങിയില്ലെങ്കില്‍ മറ്റ് കേസില്‍പ്പെടുത്തി അകത്താക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു. 

    Published by:Arun krishna
    First published: