'വടക്കേ ഇന്ത്യയിൽ ക്ഷേത്രങ്ങളിൽ നിരങ്ങുന്നു; കേരളത്തിൽ ലീഗിന്റെ കൊടി ഉയർത്താൻ ഭയക്കുന്നു': സ്മൃതി ഇറാനി
- Published by:Rajesh V
- news18-malayalam
Last Updated:
വടക്കേ ഇന്ത്യയിൽ വന്ന് ക്ഷേത്രങ്ങളിൽ നിരങ്ങുന്നു. ഇവിടെ ലീഗിന്റെ കൊടി ഒളിപ്പിച്ചുവയ്ക്കുന്നുവെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി
കാസർഗോഡ്: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കാസർഗോഡ് കാഞ്ഞങ്ങാട് എൻഡിഎ സ്ഥാനാർത്ഥി എം എൽ അശ്വനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കവെയാണ് സ്മൃതി ഇറാനിയുടെ വിമർശനം. വയനാട്ടിൽ രാഹുൽ ഗാന്ധി വന്നപ്പോൾ സ്വന്തം കൊടി പോലും ഉയർത്താനുള്ള ധൈര്യം അവർക്കില്ല. എന്ത് കൊണ്ടാണ് ലീഗിന്റെ കൊടി ഉയർത്താൻ ഇത്ര ഭയം എന്നും സ്മൃതി ഇറാനി ചോദിച്ചു.
വയനാട്ടിൽ ഇടതു പക്ഷം കോൺഗ്രസിനോട് അമേഠിയിൽ പോയി മത്സരിക്കാൻ പറയുന്നു. ഡൽഹിയിൽ പരസ്പരം കെട്ടിപിടിക്കുന്നു. ഇവിടെ ചീത്ത വിളിക്കുന്നു. ഒരു ഭാഗത്ത് മോദി രാജ്യത്തെ വികസിത രാജ്യമാക്കുമ്പോൾ മറുഭാഗത്ത് കൊള്ളയടിയാണ് നടക്കുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു. വടക്കേ ഇന്ത്യയിൽ വന്ന് ക്ഷേത്രങ്ങളിൽ നിരങ്ങുന്നു. ഇവിടെ ലീഗിന്റെ കൊടി ഒളിപ്പിച്ചുവയ്ക്കുന്നുവെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി.
കരുവന്നൂരിൽ സി പി എം ബാങ്ക് കൊള്ളയടിക്കുമ്പോൾ വയനാട്ടിൽ കോൺഗ്രസ് കൊള്ള നടത്തുന്നു. വയനാട്ടിൽ ബാങ്ക് കൊള്ളയടിച്ച കോൺഗ്രസ് നേതാവ് ജയിലിലാണ്.
advertisement
വികസനത്തിനായി മോദി കേരളത്തിലേക്ക് അയക്കുന്ന പണം ഇവിടെ കൊള്ളയടിക്കുന്നു. കേരളത്തിലെ സർക്കാറിൽ നടക്കുന്നത് കുഭകോണങ്ങൾ മാത്രമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
''വോട്ട് വാങ്ങി ജനങ്ങളെ പറ്റിക്കുകയാണ്. വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് സ്വന്തം കൊടി ഉയർത്താൻ ധൈര്യമില്ല. വടക്കേന്ത്യയിൽ ക്ഷേത്രങ്ങളിൽ വന്ന് നിരങ്ങുന്നു. നിങ്ങൾ പോപ്പുലർ ഫ്രണ്ടിന്റെ വോട്ട് തേടുന്നു''- അവർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kasaragod,Kasaragod,Kerala
First Published :
April 04, 2024 7:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വടക്കേ ഇന്ത്യയിൽ ക്ഷേത്രങ്ങളിൽ നിരങ്ങുന്നു; കേരളത്തിൽ ലീഗിന്റെ കൊടി ഉയർത്താൻ ഭയക്കുന്നു': സ്മൃതി ഇറാനി