'കോണ്‍ഗ്രസില്‍ നടക്കുന്നത് ഓപറേഷന്‍ സുധാകര്‍; സുധാകരനെ മാറ്റുന്നത് ദോഷം ചെയ്യും'; വെള്ളാപ്പള്ളി
- Published by:Nandu Krishnan
- news18-malayalam
Last Updated:
കെ സുധാകരൻ കരുത്തനും മിടുക്കനും പ്രഗത്ഭനുമായ അധ്യക്ഷനാണെന്ന് തെളിയിച്ചതാണെന്ന് വെള്ളാപ്പള്ളി നടേശൻ
കെപിസിസി പ്രസിഡന്‍റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ കെ സുധാകരന് പിന്തുണയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കോണ്‍ഗ്രസില്‍ നടക്കുന്നത് ഓപറേഷന്‍ സുധാകര്‍ ആണെന്നും തിരഞ്ഞെടുപ്പ് അടുത്തു നിൽക്കെ സുധാകരനെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് മാറ്റുന്നത് കോൺഗ്രസിന് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സുധാകരൻ കരുത്തനും മിടുക്കനും പ്രഗത്ഭനുമായ അധ്യക്ഷനാണെന്ന് തെളിയിച്ചതാണ്. സുധാകരന്റെ നേതൃത്വത്തിൽ കോൺഗ്രസ് ഗംഭീര വിജയങ്ങൾ നേടിയിട്ടുണ്ട്. സുധാകരനെ മാറ്റുന്നവരെ ഊളമ്പാറക്ക് കൊണ്ടു പോകണെമെന്നും അദ്ദേഹം പറഞ്ഞു..
സഭയ്ക്ക് വഴങ്ങി ആന്റോ ആന്റണിയെ കെപിസിസി പ്രസിഡന്‍റാക്കിയിൽ മൂന്നാമത്തെ കേരള കോൺഗ്രസായി മാറും. ആന്റോ ജനപ്രിയനോ ജനസ്വാധീനമോ ഉള്ള ആളല്ലെന്നും ആന്റോ ജയിച്ചത് ആന്റണിയുടെ മകൻ മത്സരിച്ചതുകൊണ്ട് മാത്രമാണെന്നും അല്ലെങ്കിൽ ഒരു ലക്ഷത്തിലധികം വോട്ടിന് ആന്റോ ആന്റണി പരാജയപ്പെട്ടേനെയെന്നും അദ്ദേഹം പറഞ്ഞു.
പുതിയ കെപിസിസി പ്രസിഡന്റ് ആര് എന്നതരത്തിലുള്ള ചർച്ചകൾ പുരോഗമിക്കവെ കോട്ടയത്ത് പാലാ മുതല്‍ ഈരാറ്റുപേട്ട വരെയുള്ള വിവിധ സ്ഥലങ്ങളിൽ കെ.സുധാകരനെ പിന്തുണച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. സേവ് കോണ്‍ഗ്രസ് രക്ഷാ സമിതി പൂഞ്ഞാര്‍ എന്ന പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പിണറായിയെ താഴെയിറക്കി യു.ഡി.എഫ് അധികാരത്തില്‍ വരാന്‍ നട്ടെല്ലുള്ള നായകന്‍ കെ.സുധാകരന്‍ എം.പി കെ.പി.സി.സി പ്രസിഡന്റായി തുടരട്ടെ എന്നായിരുന്നു പോസ്റ്ററിലുള്ളത്. പത്തനംതിട്ട പൂഞ്ഞാർ എന്നിവിടങ്ങളിൽആന്റോ ആന്റണിക്കെതിരെ കോൺഗ്രസിന്റെ ഒരു വിഭാഗം പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതി് പിന്നാലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Kerala
First Published :
May 08, 2025 2:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കോണ്‍ഗ്രസില്‍ നടക്കുന്നത് ഓപറേഷന്‍ സുധാകര്‍; സുധാകരനെ മാറ്റുന്നത് ദോഷം ചെയ്യും'; വെള്ളാപ്പള്ളി