'തുഷാറിനെ വിളിച്ചു വരുത്തി കുടുക്കി': വെള്ളാപ്പള്ളി നടേശന്‍
Last Updated:
പത്തു പൈസ കൊടുത്ത് കേസ് സെറ്റില്‍ ചെയ്യില്ല. തുഷാറിന്റെ പഴയ മാനേജരും മറ്റു ചിലരും ഉണ്ടാക്കിയ കള്ളക്കേസാണിത്. കേസിനെ നിയമപരമായി നേരിടും.
ആലപ്പുഴ: തുഷാറിനെ മനഃപൂര്‍വ്വം കേസില്‍ കുടുക്കിയതാണെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ന്യൂസ് 18 നോട് പറഞ്ഞു. 'കേസിനെ നിയമപരമായി നേരിടും. വര്‍ഷങ്ങള്‍ മുന്‍പുള്ള ഇടപാടാണിത്. കള്ളംപറഞ്ഞു വിളിച്ചു വരുത്തി കുടുക്കിയതാണ്. ഇന്ന് തന്നെ ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷ.' - വെള്ളാപ്പള്ളി പറഞ്ഞു.
18 കൊല്ലം മുൻപ് വൈൻഡ്അപ് ചെയ്ത കമ്പനിയാണിത്. പത്തുകൊല്ലം മുൻപുള്ള ചെക്കിലാണ്. കേസ് 20 കോടിയുടെ വർക്ക് അവിടെയില്ല. ഗൂഢാലോചനയും ചതിയുമാണ് ഇതിനു പിന്നിൽ. പഴയ മാനേജരും മറ്റു ചിലരും ഉണ്ടാക്കിയ കള്ളക്കേസാണിത്. അതിനെ നിയമപരമായി നേരിടും. കേസിന് പിന്നില്‍ രാഷ്ട്രീയമോ എസ്എന്‍ഡിപി യോഗത്തിലെ മത്സരമോ അല്ല.'
അഞ്ചു പൈസ കൊടുത്ത് സെറ്റിൽ ചെയ്യരുതെന്നാണ് അവിടെയുള്ള മലയാളികൾ പറഞ്ഞിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് യൂസഫലി വിളിച്ചിരുന്നു. കള്ളക്കേസ് ആണെന്ന് യൂസഫലിയും പറഞ്ഞു. മലയാളി സംഘടനകളും വിളിച്ച് പിന്തുണ അറിയിച്ചു. ജാമ്യം ലഭ്യമാക്കാന്‍ മുഴുവന്‍ സഹായവുമുണ്ടാകുമെന്ന് സംഘടനകളും വ്യവസായികളും അറിയിച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
advertisement
ബി ഡി ജെ എസ് നേതാവും എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകനുമായ തുഷാര്‍ വെള്ളാപ്പള്ളി ചെക്ക് കേസിലാണ് യു.എ.ഇയില്‍ അറസ്റ്റിലായത്. ബിസിനസ് സംബന്ധമായി നല്‍കിയ ഒരു കോടി ദിര്‍ഹത്തിനുള്ള ചെക്ക് (19 കോടിയിലേറെ രൂപയ്ക്ക് തുല്യമായ ) മടങ്ങിയ കേസിലായിരുന്നു അറസ്റ്റ്.
തൃശൂര്‍ സ്വദേശിയായ നാസില്‍ അബ്ദുല്ലയാണ് പരാതിക്കാരന്‍. തുഷാറിന്റെ പങ്കാളിത്തത്തില്‍ ഉണ്ടായിരുന്നതും ഇപ്പോള്‍ പ്രവര്‍ത്തന രഹിതവുമായ ബോയിങ് കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിയുടെ സബ് കോണ്‍ട്രാക്ടര്‍ ആയിരുന്നു പരാതിക്കാരന്‍. പത്തു വര്‍ഷം മുമ്പ് നടന്ന സംഭവുമായി ബന്ധപ്പെട്ട ഒത്തു തീര്‍പ്പിനായി വിളിച്ചു വരുത്തിയായിരുന്നു അറസ്റ്റെന്നാണ് സൂചന. അജ്മാന്‍ ജയിലിലാണ് തുഷാര്‍ വെള്ളാപ്പള്ളി ഉള്ളതെന്നാണ് വിവരം.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 22, 2019 8:44 AM IST