‘ഗണേശന്റെ തന്തയാണ് നടേശൻ’, സരിതയെ ഉപയോഗിച്ച് മന്ത്രിയായെന്ന് വെള്ളാപ്പള്ളി

Last Updated:

'തന്തക്കിട്ട് പാരവെച്ച ഈ ഗണേശനെ കുറിച്ച് എന്ത് പറയാനാണ്; ഇത് ഡൂപ്ലിക്കേറ്റ് ഗണേശൻ; ട്രാൻസ്പോർട്ട് മന്ത്രി പാരലലായി ട്രാൻസ്പോർട്ട് നടത്താമോ'

കെ ബി ഗണേഷ് കുമാര്‍, വെള്ളാപ്പള്ളി നടേശൻ
കെ ബി ഗണേഷ് കുമാര്‍, വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ അതിരൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സരിതയെ ഉപയോഗിച്ച് മന്ത്രിസ്ഥാനം നേടിയ ആളാണ് ഗണേഷ് എന്ന് വെള്ളാപ്പള്ളി പറഞ്ഞു. അഹങ്കാരത്തിന് കൈയും കാലുംവെച്ച ആളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'ഗണേശൻ എന്ന് പല പ്രാവശ്യം പറഞ്ഞെങ്കിൽ പുണ്യം കിട്ടുമെന്ന്. ഏത് ഗണേശനാണ്, വിഘ്നേശ്വരനാണ് ഗണേശൻ. അവന്‍റെ തന്തയാണ് നടേശൻ. നടേശൻ ആരാണ് ശിവൻ. തന്തക്കിട്ട് പാരവെച്ച ഈ ഗണേശനെ കുറിച്ച് എന്ത് പറയാനാണ്. തന്തക്കിട്ടും അമ്മക്കിട്ടും പെങ്ങൾക്കിട്ടും പാരവെച്ചില്ലേ ഈ ഗണേശൻ?. ഇത് ഡൂപ്ലിക്കേറ്റ് ഗണേശൻ. ട്രാൻസ്പോർട്ട് മന്ത്രിയല്ലേ. ഒരു ട്രാൻസ്പോർട്ട് മന്ത്രി പാരലായി ട്രാൻസ്പോർട്ട് നടത്താമോ' - വെള്ളാപ്പള്ളി ചോദിച്ചു.
ദേവസ്വം ബോർഡ് അമ്പലങ്ങളിൽ എല്ലാം മോഷണം നടക്കുന്നുണ്ട്. മോഷണം ഇല്ലെന്ന് ആർക്കും പറയാൻ കഴിയില്ല. ഈ സംവിധാനങ്ങൾ ഇങ്ങനെ തുടർന്നാൽ ചക്കര കുടത്തിൽ കൈ ഇടുന്നത് തുടരും. ക്ഷേത്ര വരുമാനത്തിന്റെ കണക്കുകൾ കൃത്യമല്ല. സംവിധാനം മുഴുവൻ മാറണം. അഴിമതി പുറത്ത് വന്നത് അയ്യപ്പന്റെ അനുഗ്രഹം. വാതിലായും പലകയായും പലതായും ദേവസ്വം ബോര്‍ഡിലെ അഴിമതികള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഒരാളുടെ കാലത്തല്ല പലരുടേയും കാലത്ത് അഴിമതി നടന്നു. പത്മകുമാര്‍ ഭയങ്കര കുഴപ്പക്കാരനാണ്.
advertisement
അഴിമതിരഹിതമായി കുറേയെങ്കിലും നടക്കണമെങ്കില്‍ ഇന്നത്തെ ദേവസ്വം ബോര്‍ഡ് ഭരണസംവിധാനം അഴിച്ചുപണിയണം. ആര് വന്നാലും ഈ അഴിമതി ലോകാവസാനം വരെ അനസ്യൂതം നടന്നുകൊണ്ടുതന്നെയിരിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡേ വേണ്ട. ഒറ്റൊരു ബോര്‍ഡുണ്ടാക്കി എന്തുകൊണ്ട് ഒരു ഐഎഎസുകാരനെ തലപ്പത്ത് വെച്ചുകൂടാ? ബ്രാഹ്‌മണസഭയ്ക്ക് എതിരല്ല ഞാന്‍ പറഞ്ഞത്. അങ്ങനെ പറഞ്ഞെന്ന് അവര്‍ക്ക് തോന്നുന്നെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു, വെള്ളാപ്പള്ളി പറഞ്ഞു. ഇടമില്ലാത്ത രാഷ്ട്രീയക്കാരുടെ ഇടമായി ദേവസ്വം ബോർഡ് അധഃപതിച്ചുവെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
എയിഡഡ് സ്കൂളുകളിലെ സംവരണത്തിൽ സർക്കാർ നിലപാട് ശരിയല്ല. എൻഎസ്എസിന് അനുകൂലമായ വിധി എല്ലാവർക്കും നടപ്പിലാക്കണമായിരുന്നു. ക്രിസ്ത്യൻ സമൂഹം ഇടപെട്ടപ്പോൾ സർക്കാർ മുട്ടുമടക്കിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
advertisement
ജി സുധാകരൻ സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമ. കേരളത്തിനും ആലപ്പുഴക്കും സുധാകരനെ അവഗണിക്കാൻ കഴിയില്ല. പാർട്ടി നേതാക്കളുടെ വളർച്ച ഉൾകൊള്ളാൻ ജി സുധാകരൻ തയ്യാറാവണം. പിഡബ്ല്യുഡി മന്ത്രി ഉണ്ടെന്ന് കേരളം അറിഞ്ഞത് ജി സുധാകരന്റെ കാലത്താണ്. പാർട്ടി പരിപാടികളിൽ നിന്ന് ഒഴിവാക്കിയാൽ വിഷമം ഉണ്ടാവും- വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
Summary: SNDP Yogam General Secretary Vellappally Natesan launched an extremely sharp criticism against Minister K B Ganesh Kumar. Vellappally stated that Ganesh is a person who attained ministership using Saritha. He also accused Ganesh of being a personification of arrogance.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
‘ഗണേശന്റെ തന്തയാണ് നടേശൻ’, സരിതയെ ഉപയോഗിച്ച് മന്ത്രിയായെന്ന് വെള്ളാപ്പള്ളി
Next Article
advertisement
32 കാറുകൾ, വൈറ്റ് കോളർ തീവ്രവാദം; 'ബാബ കല്യാണി'യുമായി ഡൽഹി സ്ഫോടനത്തിന് ‌സാമ്യമേറെ
32 കാറുകൾ, വൈറ്റ് കോളർ തീവ്രവാദം; 'ബാബ കല്യാണി'യുമായി ഡൽഹി സ്ഫോടനത്തിന് ‌സാമ്യമേറെ
  • 2006ൽ പുറത്തിറങ്ങിയ ബാബ കല്യാണി സിനിമയിൽ വൈറ്റ് കോളർ തീവ്രവാദം ആദ്യമായി എടുത്തുകാട്ടി.

  • ഡൽഹി സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരും സമാനമായ രീതിയിൽ 32 കാറുകൾ ഉപയോഗിച്ചു.

  • ബാബ കല്യാണി സിനിമയിലെ തീവ്രവാദികളുടെ പ്ലാൻ ഡൽഹി സ്ഫോടനവുമായി നിരവധി സാമ്യമുണ്ട്.

View All
advertisement