സ്ട്രോങ് റൂം തുറക്കാനുള്ള ശ്രമം: റിട്ടേണിംഗ് ഓഫീസർ സിപിഎമ്മിന്റെ ചട്ടുകമായി പ്രവർത്തിക്കുന്നുവെന്ന് ശോഭ സുരേന്ദ്രൻ; പരാതി നല്‍കി
- Published by:Rajesh V
- news18-malayalam
Last Updated:
''തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതൽ അട്ടിമറി ശ്രമം നടത്താനാണ് സിപിഎം ശ്രമിച്ചത്. നിരന്തരമായ ജാഗ്രത ഒന്നുകൊണ്ടുമാത്രമാണ് സിപിഎമ്മിന്റെ ഇത്തരം അട്ടിമറി ശ്രമങ്ങൾ ചെറുക്കനായത്''
തിരുവനന്തപുരം: കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ ഇവിഎം മെഷീൻ ഉൾപ്പെടെയുള്ളവ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ്ങ് റൂമിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ചതിന് റിട്ടേണിങ്ങ് ഓഫീസർക്കെതിരെ ചീഫ് ഇലക്ട്രൽ ഓഫീസർ ടിക്കാറാം മീണക്ക് പരാതി നൽകിയതായി ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതൽ അട്ടിമറി ശ്രമം നടത്താനാണ് സിപിഎം ശ്രമിച്ചത്. നിരന്തരമായ ജാഗ്രത ഒന്നുകൊണ്ടുമാത്രമാണ് സിപിഎമ്മിന്റെ ഇത്തരം അട്ടിമറി ശ്രമങ്ങൾ ചെറുക്കനായതെന്നും റിട്ടേണിംഗ് ഓഫീസർ സിപിഎമ്മിന്റെ ചട്ടുകമായി പ്രവർത്തിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
കഴക്കൂട്ടം മണ്ഡലത്തില്‍ കേടായ വോട്ടിങ് യന്ത്രം സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂം തുറക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കം ബിജെപിയും യുഡിഎഫും എതിര്‍ത്തതോടെ കഴിഞ്ഞ ദിവസം ഉപേക്ഷിച്ചിരുന്നു. ഉദ്യോഗസ്ഥ ഭരണപക്ഷ നീക്കമാണ് സ്‌ട്രോങ് റൂം തുറക്കാനുള്ള ശ്രമത്തിന് പിന്നിലെന്നാണ് ബിജെപി ആരോപിക്കുന്നത്.
advertisement
കഴക്കൂട്ടം മണ്ഡലത്തിലെ ബാലറ്റ് പെട്ടികള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂം തുറക്കാനുള്ള റിട്ടേണിങ് ഓഫീസറുടെ തീരുമാനം ശനിയാഴ്ച രാവിലെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. തുറക്കാനുള്ള തീരുമാനത്തിന് ഒരു മണിക്കൂര്‍ മുമ്പ് മാത്രമാണ് ബന്ധപ്പെട്ട പാര്‍ട്ടികളെ അറിയിച്ചത്. ബിജെപിയും യുഡിഎഫിയുടെയും ശക്തമായ എതിര്‍ത്തതിനെ തുടര്‍ന്ന് നീക്കം ഉപേക്ഷിക്കുകയായിരുന്നു.
advertisement
എതിര്‍പ്പ് അറിയിച്ചത് ബിജെപി, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ മാത്രമാണെന്നും ഭരണപക്ഷ സ്ഥാനാര്‍ഥിക്ക് യാതൊരു എതിര്‍പ്പും ഇല്ലെന്നും ഇതില്‍ അസ്വഭാവികതയുണ്ടെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. എസ് എസ് ലാല്‍ വ്യക്തമാക്കി. സാധാരണ സ്‌ട്രോങ് റൂം സീല്‍ചെയ്ത് പൂട്ടിയാല്‍ വോട്ടെണ്ണല്‍ ദിവസം ജനപ്രതിനിധികളുടെ മുന്നില്‍വെച്ച് മാത്രമെ അത് തുറക്കാറുള്ളുവെന്നും പുതിയ കീഴ് വഴക്കം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും എസ് എസ് ലാല്‍ ആരോപിച്ചിരുന്നു.
ഉടനെ തെരഞ്ഞെടുപ്പ് വരാനില്ലെന്നും പിന്നെ എന്തിനാണ് കേടായ മിഷീന്‍ മാറ്റുന്നതെന്നും ഇക്കാര്യത്തില്‍ അസ്വഭാവികത ഉണ്ടെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ആരോപിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 18, 2021 2:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്ട്രോങ് റൂം തുറക്കാനുള്ള ശ്രമം: റിട്ടേണിംഗ് ഓഫീസർ സിപിഎമ്മിന്റെ ചട്ടുകമായി പ്രവർത്തിക്കുന്നുവെന്ന് ശോഭ സുരേന്ദ്രൻ; പരാതി നല്‍കി