രമേശ് ചെന്നിത്തല സദുദ്ദേശ്യത്തോടെ ചെയ്ത കാര്യങ്ങളുടെ പേരിൽ മോശമായി ചിത്രീകരിക്കുന്നതില്‍ വിഷമമുണ്ടെന്നാണ് ഉസ്മാൻ നേരത്തെ വ്യക്തമാക്കിയിരു്നു. ഒഐസിസി വര്‍ഗീസ് പുതുക്കുളങ്ങര, രാജു കല്ലമ്പുറം തുടങ്ങിയവരെയും പ്രതിപക്ഷ നേതാവ് ഫോണിൽ വിളിച്ചിരുന്നു. ദോഹയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഭക്ഷണമില്ലാതെ ദുരിതമനുഭവിക്കുന്ന ഒരു മലപ്പുറം സ്വദേശിയുടെ നമ്പര്‍ അദ്ദേഹം നല്‍കി. അവർക്ക് ഭക്ഷണം എത്തിച്ചെന്നും ഉസ്മാൻ പറഞ്ഞു.
ഗര്‍ഭിണിയായ മകള്‍ക്കൊപ്പം ഞായറാഴ്ചയാണ് ഉസ്മാൻ നാട്ടിലെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ അദ്ദേഹം ഉച്ചയോടെ സ്വദേശമായ നാദാപുരത്തെ പാറക്കടവിലെത്തി ക്വാറന്റീൻ കേന്ദ്രത്തിലേക്ക് പോയി.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.