സോഷ്യൽ മീഡിയ താരം ധ്രുവ് റാഠിക്ക് ആശംസയുമായി മലപ്പുറത്ത് 'ഫാൻസ് അസോസിയേഷൻ' ഫ്ളക്സ്
- Published by:Sarika KP
- news18-malayalam
Last Updated:
‘ജനാധിപത്യം വീണ്ടെടുക്കാൻ പ്രയത്നിച്ച സോഷ്യൽ മീഡിയ പോരാളിക്ക് ഹൃദയാഭിവാദ്യങ്ങൾ'
മലപ്പുറം: സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ ധ്രുവ് റാഠിക്ക് ആശംസ അറിയിച്ച് ഫാൻസ് അസോസിയേഷന്‍ . മലപ്പൂര്‍ ജില്ലയിലെ നിലമ്പൂരിലുള്ള ജനതപ്പടിയിലാണ് ആരാധകരുടെ കൂട്ടായ്മയാണ് താരത്തിനു ആശംസ അറിയിച്ച് ഫ്ലക്സ് സ്ഥാപിച്ചത്. ജനാധിപത്യം വീണ്ടെടുക്കാൻ പ്രയത്നിച്ച സമൂഹമാധ്യമത്തിലെ പോരാളിക്ക് ഹൃദയാഭിവാദ്യങ്ങൾ എന്നാണ് ഫ്ലക്സ് ബോർഡിലുള്ളത്.
കേന്ദ്ര സർക്കാറിനെ നിരന്തരം വിമർശിച്ചുകൊണ്ട് സോഷ്യൽ മീഡിയയില്‍ ധ്രുവ് വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്. ഇതിനു പിന്നാലെ വന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ഇന്‍ഡ്യ മുന്നണിയുടെ കുതിപ്പിനും ബി.ജെ.പിയുടെ കിതപ്പിനും ധ്രുവ് വലിയ തരത്തിലുള്ള പങ്ക് വഹിച്ചുവെന്ന തരത്തിലുള്ള ചർച്ചകള്‍ ഉയർന്നിരുന്നു. ഇതോടെ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായി മാറിയിരിന്നു യൂട്യൂബർ ധ്രുവ് റാഠി.
കോടിക്കണക്കിന് കാഴ്ചക്കാരാണ് ധ്രുവിന്‍റെ വിഡിയോകൾക്കുണ്ടായിരുന്നത്. അന്താരാഷ്ട്ര തലത്തിലുൾപ്പെടെ വീഡിയോ ചർച്ചയാവുകയും ചെയ്തിരുന്നു. 21.5 മില്യൺ പേരാണ് 29 കാരനായ ഹരിയാന സ്വദേശിയായ ധ്രുവ് റാഠി യൂട്യൂബിൽ ഫോളോവേഴ്സായിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
June 06, 2024 4:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സോഷ്യൽ മീഡിയ താരം ധ്രുവ് റാഠിക്ക് ആശംസയുമായി മലപ്പുറത്ത് 'ഫാൻസ് അസോസിയേഷൻ' ഫ്ളക്സ്