മകനും മരുമകളും വയോധികനെ മര്‍ദിച്ച സംഭവം; ജില്ലാ പൊലീസ് മേധാവി അന്വേഷിക്കണം; മനുഷ്യവകാശ കമ്മീഷന്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ വയോധികനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു
പത്തനംതിട്ട: പത്തനംതിട്ടയില്‍ വലംചുഴിയില്‍ 75കാരനെ മകനും മരുമകളും ചേര്‍ന്ന ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി നോട്ടീസില്‍ ആവശ്യപ്പെട്ടു.
സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ വയോധികനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
advertisement
രണ്ടു ദിവസം മുന്‍പായിരുന്നു പത്തനംതിട്ട വലഞ്ചുഴി സ്വദേശിയെ മകനും മരുമകളും ചേര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കിയത്. കമ്പ് ഉപയോഗിച്ച് അടിക്കുകയും നഗ്നനാക്കി മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്തെത്തി മകനെയും മരുമകളെയും കസ്റ്റഡിയിലെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 20, 2021 7:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മകനും മരുമകളും വയോധികനെ മര്‍ദിച്ച സംഭവം; ജില്ലാ പൊലീസ് മേധാവി അന്വേഷിക്കണം; മനുഷ്യവകാശ കമ്മീഷന്‍