കണ്ണൂർ: കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരായ പരമാർശം തെറ്റിദ്ധാരണമൂലെന്ന് ബ്രണ്ണൻ കോളജിൽ സുധാകരന്റെ സഹപാഠിയായിരുന്ന ഫ്രാൻസിസിന്റെ മകൻ ജോബി ഫ്രാൻസിസ്. സുധാകരനുമായി പ്രശ്നങ്ങളൊന്നുമില്ല. കാര്യങ്ങൾ വിശദമായി സംസാരിച്ചെന്നും ജോബി ഫ്രാൻസിസ് പറഞ്ഞു. അച്ഛന്‍റെ സ്ഥാനത്താണ് സുധാകരനെ കാണുന്നതെന്നും അദ്ദേഹത്തിനെതിരെ സംസാരിച്ചത് തെറ്റിദ്ധാരണ കൊണ്ടെന്നും ജോബി പറഞ്ഞു. നിയമനടപടിക്കില്ലെന്നും സുധാകരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ജോബി പറഞ്ഞു.
ക്യാമ്പസില്‍ വച്ച് ഫ്രാന്‍സിസ് പിണറായി വിജയനെ ആക്രമിച്ചെന്നും ഒഴിഞ്ഞ് മാറിയതുകൊണ്ട് രക്ഷപ്പെട്ടെന്നുമായിരുന്നു സുധാകരന്‍റെ പരാമര്‍ശം. സുധാകരന്‍റെ പരാമര്‍ശം വേദനിപ്പിക്കുന്നതെന്നും മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമപരമായി നേരിടുമെന്ന് ജോബി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അച്ഛന്‍ ഫ്രാന്‍സിസിന് പിണറായി വിജയനുമായി പില്‍ക്കാലത്തും സൗഹൃദമുണ്ടായിരുന്നു. അച്ഛൻ കത്തിയുമായി നടക്കുന്ന ആളായിരുന്നില്ല. അദ്ദേഹം ഒരിക്കലും ആരെയും ഉപദ്രവിക്കുന്ന ആളല്ല. പിണറായി വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ കൂരാച്ചുകുണ്ടിൽ എത്തിയപ്പോൾ അച്ഛനെ വിളിച്ച് സംസാരിച്ചിരുന്നു. അദ്ദേഹത്തിന്‍റെ വിളിപ്പേര് പോലും ഓർത്തുകൊണ്ടായിരുന്നു അന്ന് പിണറായി സംസാരിച്ചതെന്നും ജോബി പറഞ്ഞിരുന്നു.
ജീവിതത്തിൽ മറ്റുള്ളവരെ ദ്രോഹിക്കാത്ത സ്വഭാവക്കാരനായ ഫ്രാൻസിസിനെ മരണശേഷം വേട്ടയാടുന്നത് ശരിയല്ല. കെഎസ്‍യുക്കാരനായിരുന്ന ഫ്രാൻസിസ് പിന്നീട് സിപിഎം പ്രവർത്തകനായി. കലാലയ രാഷ്ട്രീയത്തിനു ശേഷവും അദ്ദേഹം പിണറായി വിജയനുമായും ഇടതുപക്ഷ നേതാക്കളുമായും ആത്മബന്ധം പുലർത്തിയിരുന്നതായി ഫ്രാൻസിസിന്റെ മകൻ ജോബി ഫ്രാൻസിസ് പറഞ്ഞു. ഇതിനു പിന്നാലെയാണ് കെ.സുധാകരന്റെ ജോബിയുമായി കൂടിക്കാഴ്ച നടത്തിയത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.