'ഗവർണറുടെ പേരക്കുട്ടികളുടെ പ്രായമാണ് എസ്.എഫ്.ഐ പ്രവർത്തകർക്ക്; പ്രതിഷേധത്തെ ആ സ്പിരിറ്റിൽ കണ്ടാൽ മതി'; സ്പീക്കര്‍ എ.എന്‍ ഷംസീര്‍
- Published by:Arun krishna
- news18-malayalam
Last Updated:
ചരിത്രം അറിഞ്ഞിരുന്നെങ്കിൽ എസ്എഫ്ഐക്കാരെ ക്രിമിനലുകൾ എന്ന് ഗവർണർ വിളിക്കില്ലായിരുന്നെന്ന് എ.എൻ.ഷംസീർ പറഞ്ഞു.
ഗവര്‍ണര്‍ക്കെതിരായ എസ്എഫ്ഐ സമരത്തെ ന്യായീകരിച്ച് നിയമസഭ സ്പീക്കർ എ. എൻ ഷംസീർ.ചരിത്രം അറിഞ്ഞിരുന്നെങ്കിൽ എസ്എഫ്ഐക്കാരെ ക്രിമിനലുകൾ എന്ന് ഗവർണർ വിളിക്കില്ലായിരുന്നെന്ന് എ.എൻ.ഷംസീർ പറഞ്ഞു.
ഗവർണറുടെ പേരക്കുട്ടികളുടെ പ്രായമാണ് എസ്.എഫ്.ഐ പ്രവർത്തകർക്ക്. എസ്എഫ്ഐയുടേത് സ്വാഭാവിക പ്രതിഷേധമാണ്. ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കാൻ അവർക്ക് അവകാശമുണ്ടെന്നും പ്രതിഷേധത്തെ ആ സ്പിരിറ്റിൽ കണ്ടാൽ മതിയെന്നും സ്പീക്കർ പറഞ്ഞു.
അതേസമയം, കാലിക്കറ്റ് സർവകലാശാലയില്‍ എസ്എഫ്ഐ ഉയർത്തിയ ബാനറുകൾ അഴിച്ചു മാറ്റാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിര്‍ദേശം നല്‍കി. ബാനർ കെട്ടാൻ അനുവദിച്ചതിന് വി സിയോട് വിശദീകരണം തേടണമെന്ന് രാജ്ഭവൻ സെക്രട്ടറിക്ക് ഗവർണർ നിർദേശം നൽകി.
advertisement
കോഴിക്കോട് നടന്ന സാദിഖലി ശിഹാബ് തങ്ങളുടെ മകന്‍റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം സർവകലാശാലയിൽ മടങ്ങിയെത്തിയപ്പോഴാണ് ഗവർണർ ബാനറുകൾ മാറ്റാൻ അധികൃതർക്ക് നിർദേശം നൽകിയത്.
‘സംഘി ചാൻസലർ വാപ്പസ് ജാവോ’ എന്ന ബാനറാണ് എസ്എഫ്ഐ ക്യാംപസില്‍ ഉയർത്തിയിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
December 17, 2023 7:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഗവർണറുടെ പേരക്കുട്ടികളുടെ പ്രായമാണ് എസ്.എഫ്.ഐ പ്രവർത്തകർക്ക്; പ്രതിഷേധത്തെ ആ സ്പിരിറ്റിൽ കണ്ടാൽ മതി'; സ്പീക്കര്‍ എ.എന്‍ ഷംസീര്‍