സ്പീക്കർ എ.എൻ.ഷംസീർ ഘാനയിലേക്ക്; യാത്രക്ക് 13 ലക്ഷം രൂപ അനുവദിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
ഘാനയിൽ നടക്കുന്ന 66ാം കോമൺവെൽത്ത് പാർലമെന്ററി കോൺഫറൻസിൽ പങ്കെടുക്കാനാണ് ഷംസീറിന്റെ യാത്ര
തിരുവനന്തപുരം: നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഘാന സന്ദർശിക്കുന്നു. ഈ മാസം 30 മുതൽ ഒക്ടോബർ 6 വരെയാണ് സന്ദർശനം. ഘാനയിൽ നടക്കുന്ന 66ാം കോമൺവെൽത്ത് പാർലമെന്ററി കോൺഫറൻസിൽ പങ്കെടുക്കാനാണ് ഷംസീറിന്റെ യാത്ര. യാത്രയുടെ ചെലവിനായി 13 ലക്ഷം ധനവകുപ്പ് അനുവദിച്ചു.
യാത്രാ ചെലവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറിയേറ്റ് ഓഗസ്റ്റ് 16ന് സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ധന ബജറ്റ് വിഭാഗത്തിൽ നിന്നു സെപ്റ്റംബർ 23ന് തുക അനുവദിച്ചു. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. നിയമസഭാ സെക്രട്ടറിയും സ്പീക്കറെ അനുഗമിക്കുന്നുണ്ടെന്ന് നിയമസഭാ അധികൃതർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
September 26, 2023 1:24 PM IST