HOME /NEWS /Kerala / സ്പ്രി​​​ങ്ക്ള​​​ർ : സർക്കാർ സമിതിയുടെ റിപ്പോർട്ട് പ്രതിപക്ഷ ആരോപണങ്ങൾ ശരിവയ്ക്കുന്നത്

സ്പ്രി​​​ങ്ക്ള​​​ർ : സർക്കാർ സമിതിയുടെ റിപ്പോർട്ട് പ്രതിപക്ഷ ആരോപണങ്ങൾ ശരിവയ്ക്കുന്നത്

Sprinklr

Sprinklr

ആരോപണം വന്നപ്പോൾ പ്രതിപക്ഷ നേതാവിനെ പരിഹസിച്ചവർ സർക്കാർ നിയമിച്ച അന്വേഷണ കമ്മറ്റിയുടെ റിപ്പോർട്ട് ഒന്ന് വായിച്ചു നോക്കുന്നത് നന്നായിരിക്കുമെന്ന് വി.ഡി സതീശൻ

  • Share this:

    തിരുവനന്തപുരം: കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ  വി​​​വ​​​ര​​​ങ്ങ​​​ള്‍ വി​​​ശ​​​ക​​​ല​​​നം ചെ​​​യ്യാ​​​നു​​​ള്ള ക​​​രാ​​​ര്‍ സ്പ്രി​​​ങ്ക്ള​​​ർ ക​​​മ്പ​​​നി​​​ക്കു ന​​​ല്കി​​​യതിൽ സർക്കാരിന് വീഴ്ച സംഭവിച്ചെന്ന വി​​​ദ​​​ഗ്ധ സ​​​മി​​​തി റി​​​പ്പോ​​​ര്‍​ട്ട് പ്രതിപക്ഷ ആരോപണങ്ങൾ ശരിവയക്കുന്നത്. മു​​​ന്‍ വ്യോ​​​മ​​​യാ​​​ന സെ​​​ക്ര​​​ട്ട​​​റി എം. ​​​മാ​​​ധ​​​വ​​​ന്‍ ന​​​മ്പ്യാ​​​രും സൈ​​​ബ​​​ര്‍ സു​​​ര​​​ക്ഷാ വി​​​ദ​​​ഗ്ധ​​​ന്‍ ഗു​​​ല്‍​ഷ​​​ന്‍ റോ​​​യി​​​യും അ​​​ട​​​ങ്ങി​​​യ സ​​​മി​​​തി​​​യാ​​​ണ് ഇതു സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്.

    ആരോപണം വന്നപ്പോൾ പ്രതിപക്ഷ നേതാവിനെ പരിഹസിച്ചവർ സർക്കാർ നിയമിച്ച അന്വേഷണ കമ്മറ്റിയുടെ റിപ്പോർട്ട് ഒന്ന് വായിച്ചു നോക്കുന്നത് നന്നായിരിക്കുമെന്നും പ്രതിപക്ഷം പറഞ്ഞതെല്ലാം റിപ്പോർട്ട് ശരിവയ്ക്കുകയാണെന്നും വി.ഡി സതീശൻ എം.എൽ.എ ചൂണ്ടിക്കാട്ടി.

    സമിതിയുടെ പ്രധാന കണ്ടെത്തലുകൾ ഇങ്ങനെ;

        • നടപടിക്രമങ്ങൾ പാലിച്ചില്ല.
        • തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും ഫയൽ കണ്ടില്ല.
        • നിയമവകുപ്പിന്‍റെ പരിശോധന നടന്നില്ല.
        • ധനകാര്യ പരിശോധന നടന്നില്ല.
          • വിദേശകമ്പനിയുമായി കരാറിലേർപ്പെടുമ്പോൾ വേണ്ട നടപടിക്രമങ്ങൾ പാലിച്ചില്ല.
          • ക​​​രാ​​​റി​​​നു മു​​​മ്പ് നി​​​യ​​​മ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ ഉ​​​പ​​​ദേ​​​ശം തേ​​​ടാ​​​തി​​​രു​​​ന്ന​​​തു വീഴ്ച.
          • ക​​​രാ​​​ര്‍ വ​​​ഴി 1.8 ല​​​ക്ഷം പേ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍ സ്പ്രി​​​ങ്ക്ള​​​റി​​​നു ല​​​ഭി​​​ച്ചു.
          • ക​​​രാ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് എ​​​ല്ലാ തീ​​​രു​​​മാ​​​ന​​​വും എ​​​ടു​​​ത്ത​​​തും ഒ​​​പ്പു​​​വ​​​ച്ച​​​തും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മു​​​ന്‍ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എം. ​​​ശി​​​വ​​​ശ​​​ങ്ക​​​ര്‍ ആ​​​ണെ​​​ന്നും മ​​​റ്റ് ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ അ​​​ഭി​​​പ്രാ​​​യം തേ​​​ടി​​​യി​​​ല്ല.
          • വി​​​വ​​​ര​​​ച്ചോ​​ര്‍​ച്ച ഉ​​​ണ്ടാ​​​കു​​​ന്ന​​​തു ക​​​ണ്ടെ​​​ത്താ​​​ന്‍ സ​​​ര്‍​ക്കാ​​​രി​​​ന് ‍ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളില്ല.
          •  സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഡി​​​ജി​​​റ്റ​​​ല്‍ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യാ മേ​​​ഖ​​​ല ശ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും സൈ​​​ബ​​​ര്‍ സു​​​ര​​​ക്ഷാ ഓ​​​ഡി​​​റ്റി​​​നാ​​​യി വൈ​​​ദ​​​ഗ്ധ്യ​​​മു​​​ള്ള ക​​​മ്പ​​​നി​​​ക​​​ളെ എം ​​​പാ​​​ന​​​ല്‍ ചെ​​​യ്യ​​​ണ​​​മെ​​​ന്നും വി​​​ദ​​​ഗ്ധ​​​സ​​​മി​​​തി ശി​​​പാ​​​ര്‍​ശ ന​​​ല്കി.

    First published:

    Tags: Cm pinarayi vijayan, K muraleedharan, Kerala high court, Sprinklr, Sprinklr scam, Sprinklr software