സ്ത്രീപ്രവേശനമല്ല, യുവതീപ്രവേശനമാണ് എതിർക്കുന്നതെന്ന് പി എസ് ശ്രീധരൻപിള്ള

Last Updated:
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ വീണ്ടും നിലപാട് മാറ്റി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. ശബരിമലയിലെ സ്ത്രീപ്രവേശനമല്ല, യുവതീ പ്രവേശനമാണ് എതിർക്കുന്നതെന്ന് ശ്രീധരൻ പിള്ള വ്യക്തമാക്കി. തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നെന്നും ശ്രീധരൻ പിള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
സ്ത്രീപ്രവേശനമല്ല വിഷയമെന്നും ശബരിമലയെ തകർക്കാൻ ശ്രമിക്കുന്ന കമ്യൂണിസ്റ്റ് സർക്കാരിനെതിരെയാണ് സമരമെന്നും ശ്രീധരൻ പിള്ള ഇന്ന് രാവിലെ പറഞ്ഞിരുന്നു. ഈ പരാമർശം വിവാദമായതോടെയാണ് ശ്രീധരൻ പിള്ള പുതിയ നിലപാടുമായി രംഗത്തെത്തിയത്.
ശ്രീധരൻ പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
ശബരിമലയില്‍ ആചാരലംഘനത്തിനായി എത്തുന്ന യുവതികളെ പ്രവേശിപ്പിക്കുന്നതാണ് പ്രശ്‌നം. സ്ത്രീ പ്രവേശനമല്ല. ശബരിമല തകര്‍ക്കാനായി കമ്മ്യൂണിസ്റ്റുകള്‍ നടത്തിവരുന്ന ശ്രമത്തെപ്പറ്റി തുടക്കം മുതലെ ഞാന്‍ പറയുന്നത് ഇന്നും കോഴിക്കോട് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെ ആവര്‍ത്തിക്കുകയായിരുന്നു. ആ പ്രസ്താവനയെ തെറ്റായി ഉദ്ധരിച്ചും വളച്ചൊടിച്ചും തെറ്റിധാരണ പരത്താനുള്ള ചിലരുടെ ശ്രമം നിര്‍ഭാഗ്യകരമാണ്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്ത്രീപ്രവേശനമല്ല, യുവതീപ്രവേശനമാണ് എതിർക്കുന്നതെന്ന് പി എസ് ശ്രീധരൻപിള്ള
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement