കവിയും ചലച്ചിത്രഗാനരചയിതാവുമായ എസ്. രമേശന് നായര്‍ അനുശോചിച്ച് ശ്രീ കുമാരന് തമ്പി. താനും രമേശന് നായരും തമ്മിലുള്ള ബന്ധം രണ്ടു കവികള്‍ തമ്മിലുള്ള ബന്ധമല്ലായിരുന്നെന്നും രണ്ടു സഹോദരന്മാര് തമ്മിലുള്ള ബന്ധമായിരുന്നെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അരനൂറ്റാണ്ടോളം നീണ്ടു നിന്ന അനസൂയവിശുദ്ധമായ ഒരു ബന്ധത്തിനാണ് ഈ മരണം തിരശ്ശീലയിട്ടതെന്ന് അദ്ദേഹം പറഞ്ഞു.
മലയാളകവിതയുടെ പാരമ്പര്യശക്തിയിലും സൗന്ദര്യത്തിലും ഊന്നി നിന്നുകൊണ്ട് പൂര്‍വ്വസൂരികളെപ്പോലും പിന്നിലാക്കുന്ന ശൈലിയില്‍ ഉദാത്ത കവിതകള്‍ രചിച്ച കവിയാണ് എസ്.രമേശന് നായര്‍. 'എന്നേക്കാള്‍ വലിയ കവിയാണ് നീ ' എന്ന് ഞാന്‍ രമേശനോട് പറയുമായിരുന്നു. അനവധി വേദികളില്‍ വെച്ച് ഞാന്‍ അത്പരസ്യപ്പെടുത്തിയിട്ടുമുണ്ട്. രമേശന്റെ സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളും ഒരുപോലെ സൗന്ദര്യമാര്‍ന്നവയാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു .
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു എസ് രമേശന് നായര്‍ അന്തരിച്ചത്. കൊറോണ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തപസ്യ കലാസാഹിത്യ വേദിയുടെ സംസ്ഥാന പ്രസിഡണ്ടായിരുന്നു. തൃശ്ശൂര്‍ വിവേകോദയം സ്കൂള്‍ റിട്ട. അദ്ധ്യാപികയും എഴുത്തുകാരിയുമായ പി. രമയാണ് ഭാര്യ. ഏക മകന് മനു രമേശന് സംഗീതസംവിധായകനാണ്. ഗുരുപൗര്‍ണ്ണമി എന്ന കാവ്യ സമാഹാരത്തിനു 2018 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും, ആറാം വെണ്ണിക്കുളം സ്മാരക പുരസ്കാരവും ആശാന് പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
Also Read-കിങ്ങിണിക്കുട്ടനെ കേട്ട് ജനം ചിരിച്ചു; വൈദ്യുതിബന്ധം നിലപ്പിച്ച രമേശൻ നായരുടെ നാടകം
1948 മേയ് 3ന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്തായിരുന്നു.1948 മേയ് 3ന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്തായിരുന്നു ജനനം. അച്ഛന് ഷഡാനനന്‍ തമ്പി. അമ്മ പാര്‍വതിയമ്മ. ജനനം. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്ററായും ആകാശവാണിയില്‍ നിര്‍മ്മാതാവായും ജോലിചെയ്തു. ആകാശവാണി പ്രക്ഷേപണം ചെയ്ത് വിവാദമായ
ശതാഭിഷേകം എന്ന നാടകം രചിച്ചതിന് ആന്‍ഡമാനിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിലെ കഥാപാത്രങ്ങള്‍ക്ക് ചില രാഷ്ട്രീയനേതാക്കളുമായി സാദൃശ്യമുണ്ട് എന്ന ആരോപണമാണ് നാടകം വിവാദമായത്.
1985ല്‍ പുറത്തിറങ്ങിയ പത്താമുദയം, രംഗം എന്നീ ചലച്ചിത്രങ്ങളിലുടെയാണ് രചിച്ചുകൊണ്ടാണ് മലയാളചലച്ചിത്രഗാന രംഗത്തേക്ക് പ്രവേശിക്കുന്നത്.
ആയിരം പക്ഷികള്‍ പാടിപ്പറന്നാലും ആകാശം ഒന്നുതന്നെയാണെന്നും, വേഷങ്ങളായിരമുണ്ടെങ്കിലും കര്‍മ്മ വേദാന്തമൊന്നുതന്നെയാണെന്നും പറഞ്ഞ് ഒടുവില്‍, മുപ്പത്തുമുക്കോടിയുണ്ടെങ്കിലും ദൈവം സത്യത്തിലൊന്നുതന്നെ എന്ന തത്ത്വമസീദര്‍ശനത്തിലെത്തുന്നവയാണ് ഇദ്ദേഹത്തിന്റെ കവിതകള്‍.
ഹൃദയവീണ, പാമ്പാട്ടി, ഉര്‍വ്വശീപൂജ, ദു:ഖത്തിന്റെ നിറം, കസ്തൂരിഗന്ധി, അഗ്രേപശ്യാമി, ജന്മപുരാണം, കളിപ്പാട്ടങ്ങള്‍, ചരിത്രത്തിന്നു പറയാനുള്ളത് എന്നിവയാണ് പ്രധാന കൃതികള്‍. തിരുക്കുറല്‍, ചിലപ്പതികാരം എന്നീ കൃതികളുടെ മലയാള വിവര്‍ത്തനവും, സ്വാതിമേഘം, അളകനന്ദ, ശതാഭിഷേകം, വികടവൃത്തം തുടങ്ങിയ നാടകങ്ങളും രചിച്ചിട്ടുണ്ട്.
സിനിമയ്ക്കു പുറമേ ഒട്ടേറെ ഭക്തിഗാനങ്ങളും ലളിത ഗാനങ്ങളും എഴുതിയിട്ടുണ്ട്.
ഓടക്കുഴല്‍ അവാര്‍ഡ്, ഇടശ്ശേരി അവാര്‍ഡ്, വെണ്ണിക്കുളം അവാര്‍ഡ് എന്നിവയാണ് ഇദ്ദേഹത്തിനു ലഭിച്ച പ്രധാന പുരസ്കാരങ്ങള്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.