പി ജയരാജനെതിരെ ഫേസ്‌ബുക്ക് പോസ്റ്റിട്ട ശ്രീലക്ഷ്മി അറക്കലിന് പൊങ്കാല; ഫേസ്ബുക്ക് പേജ് പൂട്ടിച്ചു

Last Updated:

അക്രമ രാഷ്ട്രീയ തലവനായ പി.ജയരാജന്‍ പരാജയപ്പെടണമെന്നുമായിരുന്നു ശ്രീലക്ഷ്മിയുടെ പോസ്റ്റ്

കോഴിക്കോട്: വടകര ലോക്സഭ മണ്ഡലം സ്ഥാനാർഥിയും സിപിഎം നേതാവുമായി പി ജയരാജനെതിരെ ഫേസ്‌ബുക്ക് പോസ്റ്റിട്ട ശ്രീലക്ഷ്മി അറക്കലിന് നേരെ സൈബര്‍ ആക്രമണം. സൈബര്‍ ആക്രമണം നടത്തിയവര്‍ തന്റെ അമ്മയെ വിളിച്ച്‌ ഭീഷണിപ്പെടുത്തിയെന്നും ശ്രീലക്ഷ്മി പറയുന്നു.
വടകര മണ്ഡലത്തില്‍ തന്റെ പിന്തുണ കോണ്‍ഗ്രസിനാണെന്നും അക്രമ രാഷ്ട്രീയ തലവനായ പി.ജയരാജന്‍ പരാജയപ്പെടണമെന്നുമായിരുന്നു ശ്രീലക്ഷ്മിയുടെ പോസ്റ്റ്. ആദ്യം തെറിയഭിഷേകത്തിലൂടെ ആക്രമണം ആരംഭിച്ചെങ്കിലും പിന്നീട് കൂട്ടമായി ചേർന്ന് ഫേസ്‌ബുക്ക് അക്കൗണ്ട് പൂട്ടിക്കുകയായിരുന്നു.
സൈബര്‍ ആക്രമണം നടത്തിയവര്‍ തന്റെ അമ്മയെ വിളിച്ച്‌ ഭീഷണിപ്പെടുത്തിയെന്ന് ശ്രീലക്ഷ്മി പറഞ്ഞിരുന്നു. പോസ്റ്റ് ഡിലീറ്റ് ആക്കാന്‍ അമ്മ കരഞ്ഞ് പറയുകയായിരുന്നു. എന്നാൽ എന്തൊക്കെ വന്നാലും താൻ തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്യില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ശ്രീലക്ഷ്മി. ഇതേ തുടർന്നാണ് കൂട്ടമായ റിപ്പോർട്ടിംഗിലൂടെ ശ്രീലക്ഷ്മിയുടെ അക്കൗണ്ട് പൂട്ടിയിരിക്കുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പി ജയരാജനെതിരെ ഫേസ്‌ബുക്ക് പോസ്റ്റിട്ട ശ്രീലക്ഷ്മി അറക്കലിന് പൊങ്കാല; ഫേസ്ബുക്ക് പേജ് പൂട്ടിച്ചു
Next Article
advertisement
ഭർതൃസഹോദരനെതിരെ വ്യാജ ബലാത്സംഗ പരാതി നൽകിയ യുവതി കുറ്റക്കാരിയെന്ന് കോടതി
ഭർതൃസഹോദരനെതിരെ വ്യാജ ബലാത്സംഗ പരാതി നൽകിയ യുവതി കുറ്റക്കാരിയെന്ന് കോടതി
  • ഡൽഹി കോടതി ഭർതൃസഹോദരനെതിരെ വ്യാജ ബലാത്സംഗ പരാതി നൽകിയ യുവതിയെ കുറ്റക്കാരിയാക്കി.

  • യുവതിക്ക് മൂന്ന് മാസം തടവും 5,000 രൂപ പിഴയും ശിക്ഷ വിധിച്ച കോടതി, ശിക്ഷ ഒരു മാസം സസ്പെൻഡ് ചെയ്തു.

  • 41 ദിവസം പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ ഭർതൃസഹോദരനും കുടുംബാംഗങ്ങളും പിന്നീട് കുറ്റവിമുക്തരായി.

View All
advertisement