'പാലക്കാട് നിന്ന് പോകന്നതിന് മുമ്പ് ശവപ്പെട്ടി തയ്യാറാക്കി വെച്ചോളൂ'; ശ്രീനിവാസൻ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥന് വധഭീഷണി

Last Updated:

അന്വേഷണ ഉദ്യോഗസ്ഥനെ വിദേശത്ത് നിന്നും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ്

പാലക്കാട്: ശ്രീനിവാസൻ വധക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി ക്ക് വധഭീഷണിയെന്ന് പരാതി. അന്വേഷണ ഉദ്യോഗസ്ഥനായ നാർക്കോടിക് സെൽ ഡിവൈഎസ്പി അനിൽകുമാറിനെ വിദേശത്ത് നിന്നും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
കേസിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റു ചെയ്യുന്നുവെന്നും പറഞ്ഞാണ് ഭീഷണി മുഴക്കിയത്. പാലക്കാട് നിന്നും പോകുന്നതിന് മുൻപ് ശവപ്പെട്ടി തയ്യാറാക്കി വെക്കാൻ പറഞ്ഞതായി ഡിവൈഎസ്പി പരാതിയിൽ പറയുന്നു. സംഭവത്തിൽ പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തു.
ശ്രീനിവാസൻ കേസിൽ മികച്ച രീതിയിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനാണ് അനിൽകുമാർ. കേസിൽ പോപ്പുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി ഉൾപ്പടെ 34 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. 45 പ്രതികളാണ് കേസിലുള്ളത്. കേസിൽ ഇന്നും രണ്ടു പേരെ അറസ്റ്റ് ചെയ്തു. തൃത്താല സ്വദേശി അൻസാർ, പട്ടാമ്പി സ്വദേശി അഷറഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
advertisement
എലപ്പുള്ളിയിൽ പോപ്പുലർഫ്രണ്ട് നേതാവ് സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ വർഷം  ഏപ്രിൽ 16ന്  ആർ എസ് എസ് നേതാവ് ശ്രീനിവാസനെ പോപ്പുലർഫ്രണ്ട് പ്രവർത്തകർ കടയിൽ കയറി വെട്ടിക്കൊന്നത്.
ആർഎസ്എസ് നേതാവ് എലപ്പുള്ളി സ്വദേശി സഞ്ജിതിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിരുന്നു സുബൈർ വധം. സുബൈർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ശ്രീനിവാസനെ കൊലപ്പെടുത്തുന്നത്. 24 മണിക്കൂറിനുള്ളിൽ പ്രതികാരം ചെയ്യണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കൊലപാതകം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പാലക്കാട് നിന്ന് പോകന്നതിന് മുമ്പ് ശവപ്പെട്ടി തയ്യാറാക്കി വെച്ചോളൂ'; ശ്രീനിവാസൻ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥന് വധഭീഷണി
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement