Sriram Venkitaraman| ശ്രീറാം വെങ്കിട്ടരാമൻ വിവാഹിതനാകുന്നു; വധു ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്

Last Updated:

അടുത്ത ഞായാറാഴ്ച്ച ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ വെച്ചായിരിക്കും വിവാഹം

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എം.ഡിയുമായ ശ്രീറാം വെങ്കിട്ടരാമൻ (Sriram Venkitaraman IAS) വിവാഹിതനാകുന്നു. ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് (Renu Raj IAS)ആണ് വധു.
വിവാഹം അടുത്തയാഴ്ച്ചയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത ബന്ധുക്കൾ മാത്രമാകും വിവാഹത്തിൽ പങ്കെടുക്കുക. അടുത്ത ഞായാറാഴ്ച്ച ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ വെച്ചായിരിക്കും വിവാഹം.
എം.ബി.ബി.എസ്. ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് രേണുവും ശ്രീറാമും സിവില്‍ സര്‍വീസസിലേക്ക് തിരിയുന്നത്. 2012-ല്‍ രണ്ടാം റാങ്കോടെയാണ് ശ്രീറാം സിവില്‍ സര്‍വീസ് നേടുന്നത്.
ദേവികുളം സബ് കളക്ടറായിരിക്കേ മൂന്നാറിൽ ഭൂമി കയ്യേറിയവർക്ക് എതിരേ ശക്തമായ നടപടികൾ സ്വീകരിച്ചതോടെയാണ് ശ്രീറാം വെങ്കിട്ടരാമൻ മാധ്യമശ്രദ്ധ നേടുന്നത്. എന്നാൽ, 2019-ല്‍ ശ്രീറാം ഓടിച്ച വാഹനം ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ മരിച്ചതോടെ ഇദ്ദേഹത്തിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.
advertisement
കേസിൽ പ്രതിയായതോടെ ശ്രീറാമിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് ദീർഘനാളുകൾക്കു ശേഷമാണ് ആരോഗ്യവകുപ്പിലെത്തുന്നത്.
2014 ൽ ഐഎഎസ് രണ്ടാം റാങ്കോടെയാണ് രേണു രാജും പാസാകുന്നത്. മൂന്നാർ സബ് കളക്ടർ ആയിരിക്കേ കയ്യേറ്റക്കാർക്കെതിരെ കർശനനിലപാട് എടുത്തതിന്റെ പേരിൽ രേണു രാജും ശ്രദ്ധേയയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Sriram Venkitaraman| ശ്രീറാം വെങ്കിട്ടരാമൻ വിവാഹിതനാകുന്നു; വധു ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്
Next Article
advertisement
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിക്കെതിരെ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറിന്റെ മൊഴി
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിക്കെതിരെ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന്റെ മൊഴി
  • ശബരിമല സ്വര്‍ണക്കൊള്ളയില്‍ 2019 ലെ ദേവസ്വം ബോര്‍ഡ് ഭരണസമിതിയും ഉദ്യോഗസ്ഥരും ഇടപെട്ടെന്ന് മൊഴി.

  • ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപാളി കൈമാറിയത് ദേവസ്വം ബോര്‍ഡ് ഭരണസമിതി പറഞ്ഞിട്ടാണെന്ന് മൊഴി.

  • ശബരിമല സ്വര്‍ണക്കൊള്ളയില്‍ സുധീഷ് കുമാര്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായിരിക്കുന്നത്.

View All
advertisement