മയക്കുമരുന്ന് കടത്തിയ അടിവസ്ത്രത്തിൽ കൃത്രിമം: ആന്റണി രാജുവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ
- Published by:Sarika KP
- news18-malayalam
Last Updated:
ആന്റണി രാജുവിന്റെ രാഷ്ട്രിയ ഭാവി തകർക്കാനുള്ള കേസാണ് ഇതെന്ന വാദം അടിസ്ഥാനരഹിതമാണെന്നും സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള മയക്കുമരുന്നു കേസിൽ
മുൻ ഗതാഗത മന്ത്രിയും എൽഡിഎഫ് നേതാവുമായ ആന്റണി രാജുവിനെതിരെ സംസ്ഥാന സർക്കാർ. മയക്കുമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ പ്രതിയായ വിദേശപൗരനെ രക്ഷിക്കാൻ കൃത്രിമം കാട്ടിയെന്ന ആരോപണം ഗുരുതരമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിൽ വ്യക്തമാക്കി. ആൻറണി രാജുവിന്റെ ഹർജി പരിഗണിച്ച് നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിലനിൽക്കുന്ന കേസ് തള്ളുന്നത് നീതി നടപ്പാക്കുന്നതിനെ ബാധിക്കുമെന്നും ആൻ്റണി രാജുവിനെതിരായ ആരോപണങ്ങൾ ഗൗരവമുള്ളതെന്നും സർക്കാരിന്റെ നിയമ ഓഫിസർക്കു വേണ്ടി സറ്റാൻഡിങ് കൗൺസൽ നിഷെ രാജൻ ശങ്കർ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
advertisement
ആന്റണി രാജുവിന്റെ രാഷ്ട്രിയ ഭാവി തകർക്കാനുള്ള കേസാണ് ഇതെന്ന വാദം അടിസ്ഥാനരഹിതമാണെന്നും സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ആന്റണി രാജുവിനെതിരായുള്ള ആരോപണങ്ങൾ ഗുരുതരമാണെന്നും പോലീസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സർക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ പുനരന്വേഷണം നടത്തുന്നതിനെതിരെ ആൻറണി രാജു നൽകിയ ഹർജിക്കുള്ള മറുപടിയിലാണ് സംസ്ഥാന സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
advertisement
എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാർ വൈകിയതിൽ സുപ്രീംകോടതി രൂക്ഷ വിമർശനം നടത്തിയതിനു ശേഷമാണ് ആന്റണി രാജുവിനെതിരായ നിലപാട് കേരളം അറിയിച്ചത്. 1990 ഏപ്രിൽ 4നു തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്നു കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരനെ ശിക്ഷയിൽനിന്നു രക്ഷപ്പെടുത്താൻ, തൊണ്ടിയായ അടിവസ്ത്രത്തിന്റെ അളവിൽ കൃത്രിമം കാട്ടിയെന്നായിരുന്നു കേസ്. കേസിൽ ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരായിരുന്നു ഒന്നും രണ്ടും പ്രതികൾ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
April 10, 2024 11:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മയക്കുമരുന്ന് കടത്തിയ അടിവസ്ത്രത്തിൽ കൃത്രിമം: ആന്റണി രാജുവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ


