News18 മാധ്യമപ്രവർത്തകയെ അസഭ്യവർഷം നടത്തിയ നടൻ വിനായകനെതിരെ കേസെടുക്കാൻ നിർദേശം
- Published by:ASHLI
- news18-malayalam
Last Updated:
ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ അപർണ കുറുപ്പിനെയാണ് വിനായകൻ അസഭ്യം പറഞ്ഞത്
ന്യൂസ് 18 മാധ്യമപ്രവർത്തകയെ അസഭ്യവർഷം നടത്തിയ നടൻ വിനായകനെതിരെ കേസെടുക്കാൻ സംസ്ഥാന വനിതാ കമ്മീഷന്റെ നിർദ്ദേശം. സംസ്ഥാന പൊലീസ് മേധാവിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
ന്യൂസ് 18 ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ അപർണ കുറുപ്പിനെതിരായ അസഭ്യ വർഷത്തിലാണ് വനിതാ കമ്മീഷന്റെ ഇടപെടൽ. ഐടി ആക്ട് 67, സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിനെതിരെയുള്ള നിയമം, ബിഎൻഎസ് അപവാദ പ്രചാരണം എന്നീ വകുപ്പുകളിലാണ് കേസെടുക്കാൻ നിർദ്ദേശം.
അതേസമയം അപർണ കുറുപ്പിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ നടൻ വിനായകൻ നടത്തിയ അധിക്ഷേപ പരാമർത്തിൽ ഡിജിപിക്ക് പരാതി നൽകി കേരള യൂണിയൻ ഒഫ് വർക്കിംഗ് ജേർണലിസ്റ്റ്സ് (KUWJ).
ALSO READ: ന്യൂസ് 18ലെ മാധ്യമ പ്രവർത്തകയ്ക്കെതിരായ അധിക്ഷേപ പരാമർശം; നടൻ വിനായകനെതിരെ ഡിജിപിക്ക് KUWJ പരാതി
അപർണ കുറുപ്പിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ അധിക്ഷേപങ്ങൾ സ്ത്രീത്വത്തിനെതിരായ അതിക്രമവും അങ്ങേയറ്റം അവഹേളനപരവുമാണെന്ന് KUWJ പരാതിയിൽ പറയുന്നു.
advertisement
ഈ ക്രിമിനൽ നടപടിക്ക് കേസെടുത്ത് വിനായകനെ അറസ്റ്റ് ചെയ്യണമെന്നും വനിതാ മാധ്യമപ്രവർത്തകയെ മോശമായി ചിത്രീകരിച്ചതിനും അവഹേളിച്ചതിനും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പ് വരുത്തണമെന്നും KUWJയുടെ പരാതിയിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 14, 2025 6:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
News18 മാധ്യമപ്രവർത്തകയെ അസഭ്യവർഷം നടത്തിയ നടൻ വിനായകനെതിരെ കേസെടുക്കാൻ നിർദേശം


