Puttu| പുട്ടുപൊടിയുടെ പരസ്യത്തിൽ അഭിനയിക്കാനില്ല; കമ്പനികളോട് 'NO' പറഞ്ഞ് ഒൻപതുവയസുകാരൻ

Last Updated:

സ്‌കൂളിലെപരീക്ഷയ്ക്കിടെ 'ഇഷ്ടമില്ലാത്ത ഭക്ഷണം' ഏതെന്ന  ചോദ്യത്തിന് ജയിസ് നൽകിയ മറുപടി കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

തിരുവനന്തപുരം: 'പുട്ട് ബന്ധങ്ങൾ തകർക്കുന്നു' എന്ന രസകരമായ ഉത്തരമെഴുതിയതിലൂടെ ശ്രദ്ധേയനായ ഒൻപതുവയസുകാരൻ ജയിസ് ജോസഫ് സോജിയെ തേടി പുട്ടുപൊടി കമ്പനികൾ. അരഡസനോളം കമ്പനികളാണ് തങ്ങളുടെ പുട്ടുപൊടിക്ക് മോഡലാകണമെന്ന ആവശ്യവുമായി കുഞ്ഞു ജയിസിനെ സമീപിച്ചത്. എന്നാല്‍‌ പുട്ടുപൊടിയുടെ പരസ്യത്തിൽ അഭിനയിക്കാനില്ലെന്ന് ജയിസ് അറിയിച്ചതോടെ കമ്പനികൾ നിരാശരായി. തങ്ങളുടേത് മൃദുവായ പുട്ടുപൊടിയാണെന്ന് പറഞ്ഞ് നിർമാതാക്കളിൽ ഒരാൾ കുട്ടിയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
സ്‌കൂളിലെപരീക്ഷയ്ക്കിടെ 'ഇഷ്ടമില്ലാത്ത ഭക്ഷണം' ഏതെന്ന  ചോദ്യത്തിന് ജയിസ് നൽകിയ മറുപടി കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഉണ്ണി മുകുന്ദൻ ഉൾപ്പെടെയുള്ള താരങ്ങളും ജയിസിന്റെ ഉത്തരപേപ്പർ പങ്കുവെച്ചിരുന്നു.
ബെംഗളുരുവിലെ ഐ ടി എഞ്ചിനീയർമാരായ മാതാപിതാക്കൾ സോജി ജോസഫും ദിയ ജോസഫും കോഴിക്കോട്ടെ മുക്കത്ത് നിന്ന് മടങ്ങുമ്പോഴെല്ലാം പ്രഭാതഭക്ഷണത്തിന് ‘പുട്ടും’ ‘പഴവും’ കഴിക്കാൻ ജയിസ് നിർബന്ധിതനായി. രാവിലെ ചപ്പാത്തിയും ചിക്കൻ കറിയും അപ്പവും സ്റ്റൂവും ഒക്കെ കഴിക്കാൻ താൽപ്പര്യമുള്ള  ഭക്ഷണപ്രിയനായ ജയിസ്അ ടുത്ത രണ്ടാഴ്ചത്തേക്ക് 'പുട്ടും' 'പഴവും' കഴിക്കാൻ നിർബന്ധിതനാകും. 'പുട്ട്' എങ്ങനെ ബന്ധങ്ങളെ തകർക്കുന്നു എന്നതിന് ഉത്തരം നൽകി അവൻ തന്റെ നിരാശ വെളിപ്പെടുത്തി.
advertisement
ഉത്തരം വൈറലായതിന് ശേഷം, ജയിസ് നെറ്റിസൺമാർക്കിടയിലും ബംഗളൂരുവിലെ എസ്എഫ്എസ് അക്കാദമി സ്‌കൂളിലും ഒറ്റരാത്രികൊണ്ട് താരമായി. പിന്നാലെയാണ് ജയിസിനെയും മാതാപിതാക്കളേയും അത്ഭുതപ്പെടുത്തിക്കൊണ്ട്, ആറ് പ്രമുഖ 'പുട്ടുപൊടി' നിർമാതാക്കൾ തങ്ങളുടെ മോഡലാകാൻ സമീപിച്ചത്. "ഈ ബ്രാൻഡുകൾ അവനെ ഒരു മോഡലാക്കാൻ താൽപ്പര്യം അഭ്യർത്ഥിച്ചതിനെക്കുറിച്ച് ഞങ്ങൾ ജയിസിനോട് പറഞ്ഞു. എന്നാൽ അവന്താൽപ്പര്യമില്ല, 'ഇല്ല' എന്ന് ഉറച്ചു പറഞ്ഞു. അത് അവന്റെ തീരുമാനമായിരുന്നു, ആ തീരുമാനത്തെ ഞങ്ങൾ മാനിക്കുന്നു, ”- സോജിയെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
advertisement
മുൻനിര ബ്രാൻഡുകളിലൊന്നിന്റെ ഉദ്യോഗസ്ഥർ ജയിസിനെ ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ അപ്പാർട്ട്‌മെന്റിൽ സന്ദർശിച്ചു. അവനെ നേരിട്ട് കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. മൂന്നും നാലും ക്യാമറകളും മറ്റു സാമഗ്രികളുമായി അവനെ മോഡലാക്കി പരസ്യം ചിത്രീകരിക്കാമെന്ന പ്രതീക്ഷയിലാണ് അവർ എത്തിയത്. “അവരുടെ പുട്ടുപൊടി വളരെ മൃദുലമാണെന്ന് അവർ എന്നോട് പറഞ്ഞു. കൊള്ളാം എന്ന് ഞാൻ മറുപടി പറഞ്ഞു. അപ്പോഴും എന്റെ ഉത്തരം ഒന്നുതന്നെയായിരുന്നു, ഒരു ‘പുട്ടുപൊടി’ ബ്രാൻഡിനും മോഡലാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. രസകരമായ രീതിയിൽ എന്റെ അഭിമുഖം റെക്കോർഡ് ചെയ്ത ശേഷമാണ് അവർ മടങ്ങിയത്” - ജയിസ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Puttu| പുട്ടുപൊടിയുടെ പരസ്യത്തിൽ അഭിനയിക്കാനില്ല; കമ്പനികളോട് 'NO' പറഞ്ഞ് ഒൻപതുവയസുകാരൻ
Next Article
advertisement
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
  • സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 92,320 രൂപയായിരുന്നിടത്ത് ഇന്നത്തെ വില 91,720 രൂപയാണ്.

  • സ്വർണവിലയിൽ കഴിഞ്ഞ ദിവസത്തെ വിലയിൽ നിന്നും 1600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  • സ്വർണവിലയിൽ ഈ ആഴ്ചയുടെ തുടക്കത്തിൽ വർഷങ്ങളായുള്ള ട്രെൻഡ് പരിശോധിച്ചാലത്തെ ഏറ്റവും വലിയ ഇടിവ്.

View All
advertisement