ആലപ്പുഴയിൽ ആറുപേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

Last Updated:

നായയുടെ ആക്രമണത്തിൽ ക്യാൻസർ രോഗിക്കടക്കം കടിയേറ്റിരുന്നു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ആലപ്പുഴ: ഹരിപ്പാട് ചെറുതനയിൽ ആറുപേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ല പക്ഷി നിരീക്ഷണ കേന്ദ്രത്തിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
തിങ്കളാഴ്ച രാത്രിയിലും ചൊവ്വാഴ്ച്ച പുലർച്ചെയുമായിരുന്നു ആക്രമണം. ആക്രമണത്തിനുശേഷം നായ ചത്തു. 12കാരി മുതൽ 67കാരിക്ക് വരെ കടിയേറ്റു. വൈകിട്ട് മുതൽ ആക്രമണം തുടങ്ങിയ നായ രാത്രിയാണ് 12കാരിയെ കടിച്ചത്. പുലർച്ചെ ജോലി ആവശ്യങ്ങൾക്കായി പുറത്തിറങ്ങിയവരെയും ആക്രമിച്ച നായ ​ഗർഭിണിയായ ആട് തുടങ്ങിയ വളർത്തു മൃഗങ്ങളെയും കടിച്ചു. ഇതിനു ശേഷം നായ പുലർച്ചയോടെ ചത്തതായി നാട്ടുകാർ പറഞ്ഞിരുന്നു. പരിക്കേറ്റവർ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സ തേടി.
ഫെബ്രുവരി മാസത്തിൽ പുറത്തുവന്ന മാധ്യമ റിപ്പോർട്ട് പ്രകാരം, കേരളത്തിൽ തെരുവുനായ്ക്കളുടെ കടിയേറ്റ കേസുകളുടെ എണ്ണത്തിൽ 100 ശതമാനത്തിലേറെ വർധന രേഖപ്പെടുത്തി. ഏഴ് വർഷത്തിനുള്ളിൽ പേവിഷബാധയേറ്റ മരണങ്ങളിൽ മൂന്നിരട്ടി വർദ്ധനവ് ഉണ്ടായതായി നിയമസഭാ രേഖകൾ വ്യക്തമാക്കുന്നു. 2024 ൽ സംസ്ഥാനത്ത് 3.16 ലക്ഷം നായ്ക്കളുടെ കടിയേറ്റ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, 26 പേവിഷബാധ മരണങ്ങൾ രേഖപ്പെടുത്തി. 2017 ലെ കണക്കുകൾ പ്രകാരം 1.35 ലക്ഷം നായ്ക്കളുടെ കടിയേറ്റ കേസുകളും 8 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. ഒരു ദശാബ്ദത്തിനുള്ളിൽ, സംസ്ഥാനത്ത് നായ്ക്കളുടെ കടിയേറ്റതിൽ 133% എന്ന വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആലപ്പുഴയിൽ ആറുപേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement