ബൈക്കിന് കുറുകെ ചാടി അപകടമുണ്ടാക്കിയ തെരുവ് നായ പഞ്ചായത്തംഗത്തിനേയും സുഹൃത്തിനേയും കടിച്ചു

Last Updated:

കഴിഞ്ഞദിവസം രാത്രിയില്‍ എംസി റോഡില്‍ മുട്ടുങ്കല്‍ ജംഗ്ഷനിലായിരുന്നു സംഭവം

കോട്ടയം മരങ്ങാട്ടുപ്പിള്ളിയില്‍ തെരുവുനായകളുടെ ആക്രമണത്തില്‍ പഞ്ചായത്തംഗത്തിനും സുഹൃത്തിനും പരിക്കേറ്റു. മരങ്ങാട്ടുപിള്ളി പഞ്ചായത്തംഗം തുളസീദാസും സുഹൃത്തുമാണ് നായ്ക്കളുടെ അക്രമത്തിന് ഇരയായത്.
കഴിഞ്ഞദിവസം രാത്രിയില്‍ എംസി റോഡില്‍ മുട്ടുങ്കല്‍ ജംഗ്ഷനിലായിരുന്നു സംഭവം. അതിരുമ്പുഴയിലെ മരണ വീട്ടില്‍ സന്ദര്‍ശനം നടത്തി മണ്ണയ്ക്കനാട്ടെ വീട്ടിലേക്ക് പോകുകയായിരുന്നു  ഇരുവരും. ഇതിനിടെ മൂന്ന് നായ്ക്കള്‍ ബൈക്കിന് കുറുകെ ചാടിയതിനെതുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മറിയുകയായിരുന്നു.
 വീഴ്ചയില്‍ കാലിന് പരുക്കേറ്റ തുളസിദാസ് എഴുന്നേറ്റ് ബൈക്ക് നിവര്‍ത്തുന്നതിനിടയില്‍ രണ്ട് നായ്ക്കളെത്തി കാലില്‍ പലയിടങ്ങളിലായി കടിക്കുകയായിരുന്നു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ നേടിയ തുളസീദാസ് ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്.
advertisement
പ്രദേശത്ത് തെരുവുനായകളുടെ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാരുടെ പരാതി. സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികളടക്കം ഭയത്തോടെയാണ് എംസി റോഡിലൂടെയാണ് യാത്ര ചെയ്യുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബൈക്കിന് കുറുകെ ചാടി അപകടമുണ്ടാക്കിയ തെരുവ് നായ പഞ്ചായത്തംഗത്തിനേയും സുഹൃത്തിനേയും കടിച്ചു
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement