തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ ഉത്തരക്കടലാസ് ചോര്‍ച്ചയില്‍ പ്രതിഷേധിച്ചുള്ള സമരത്തിനിടെ കെ.എസ്.യു നേതാവായ ശില്‍പ ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപമെത്തിയ സാഹചര്യത്തില്‍ സെക്രട്ടേറിയറ്റില്‍ സുരക്ഷ കര്‍ശനമാക്കി. സുരക്ഷയുടെ ഭാഗമായി വ്യാഴാഴ്ച സെക്രട്ടേറിയറ്റിലെ 4 പ്രധാന ഗേറ്റുകളില്‍ 3 എണ്ണവും അടച്ചിട്ടു. കന്റോണ്‍മെന്റ് ഗേറ്റിലൂടെ മാത്രമാണ് പ്രവേശനം അനുവദിച്ചത്. ഇതുവഴിയാകട്ടെ കർശന പരിശോധനകള്‍ക്കു ശേഷമാണ് ഉദ്യോഗസ്ഥരെ പോലും കയറ്റി വിട്ടത്. മന്ത്രിസഭായോഗം നടക്കുന്നതിനിടെയാണ് ശില്‍പ പ്രതിഷേധവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കിന്റെ താഴത്തെ നിലവരെയെത്തിയത്. ഇത് വന്‍സുരക്ഷാ പിഴവാണെന്നാണ് വിലയിരുത്തല്‍.
വ്യാഴാഴ്ച മന്ത്രി കെ.ടി. ജലീലിന്റെ ഓഫീസിലേക്ക് കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കൂടുതല്‍ വനിതാ പൊലീസുകാരെയും സെക്രട്ടേറിയറ്റ് പരിസരത്ത് വിന്യസിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ സെക്രട്ടേറിയറ്റ് അനെക്‌സ് 2 മന്ദിരത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇവിടെ 101 സി.സി ടി.വി ക്യാമറകലും മെറ്റല്‍ ഡിക്റ്റക്ടറുകളും സ്ഥാപിക്കും. ഇതിനായി 2 കോടി രൂപ മുടക്കി നിരീക്ഷണ ക്യാമറകള്‍ ഉള്‍പ്പെടെയുള്ളവ സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയുടേതും ആരോഗ്യ മന്ത്രിയുടേതും ഉള്‍പ്പെടെ ആറ് മന്ത്രി ഓഫീസുകളാണ് അനെക്‌സ് രണ്ടില്‍ പ്രവര്‍ത്തിക്കുന്നത്.
Also Read കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു; യൂണിവേഴ്‌സിറ്റി കോളജില്‍ പ്രതികളെ എത്തിച്ച് തെളിവെടുപ്പ്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ksu, Secretariat, കേരള മുഖ്യമന്ത്രി, യൂണിവേഴ്‌സിറ്റി കോളേജ്, സെക്രട്ടേറിയറ്റ്