'മിഥുന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ അടിയന്തരസഹായം', മാനേജ്മെന്റിനെ പിരിച്ചുവിട്ട് സർക്കാർ ഏറ്റെടുത്തു: മന്ത്രി ശിവൻകുട്ടി

Last Updated:

വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സ്കൂൾ മാനേജ്മെന്റിന് ഗുരുതര വീഴ്ച ഉണ്ടായതായി മന്ത്രി പറഞ്ഞു

മന്ത്രി വി ശിവൻകുട്ടി
മന്ത്രി വി ശിവൻകുട്ടി
കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ വച്ച് എട്ടാംക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ മാനേജ് മെന്റിനെ പിരിച്ചുവിട്ട് സർക്കാർ. സ്‌കൂളിന്റെ ഭരണം കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് കൈമാറി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവായെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മിഥുന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ അടിയന്തരസഹായം നൽകുമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സ്കൂൾ മാനേജ്മെന്റിന് ഗുരുതര വീഴ്ച ഉണ്ടായതായി മന്ത്രി വ്യക്തമാക്കി.
സ്കൂളിലെ ക്ലാസ് റൂമിന് സമീപത്തുള്ള സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുമ്പോഴാണ് മിഥുൻ ഷോക്കറ്റ് മരിച്ചത്. ജൂലൈ 17നായിരുന്നു സംഭവം നടന്നത്. സംഭവത്തിൽ സ്കൂൾ മാനേജരുടെ വിശദീകരണം സർക്കാർ തേടിയിയിരുന്നു. ഈ വിശദീകരണം തള്ളിക്കൊണ്ടാണ് ഇപ്പോൾ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തിരിക്കുന്നത്. സംഭവത്തിൽ ആദ്യം പ്രധാന അധ്യാപികക്ക് എതിരെ മാത്രമായിരുന്നു നടപടിയെടുത്തിരുന്നത്. സിപിഎം നയന്ത്രണത്തിലുള്ളതാണ് സ്കൂൾ മാനേജ്മെന്റ്. പാർട്ടി മാനേജ്മെന്റിനെ സംരക്ഷിക്കുകയാണെന്നുള്ള ആക്ഷേപങ്ങൾ ഉയർന്നതോടെയാണ് മുഖം നോക്കാതെയുള്ള കടുത്ത നടപടികളിലേക്ക് സർക്കാർ നീങ്ങിയത്.
advertisement
ഇതുപോലുള്ള ദാരുണമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ കൈക്കൊണ്ടു വരികയാണെന്നും സ്‌കൂളുകളിലെ സുരക്ഷ നിരീക്ഷിക്കുന്നതിനായി കൂടുതല്‍ നടപടികളിലേക്ക് പൊതുവിദ്യാഭ്യാസവകുപ്പ് കടക്കുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മിഥുന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ അടിയന്തരസഹായം', മാനേജ്മെന്റിനെ പിരിച്ചുവിട്ട് സർക്കാർ ഏറ്റെടുത്തു: മന്ത്രി ശിവൻകുട്ടി
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement